ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളും യുവന്‍റസിന് ജയം സമ്മാനിച്ചില്ല

Published : Feb 03, 2019, 11:13 AM ISTUpdated : Feb 03, 2019, 11:14 AM IST
ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളും യുവന്‍റസിന് ജയം സമ്മാനിച്ചില്ല

Synopsis

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോളുമായി മിന്നി തിളങ്ങിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് പാര്‍മ സമനില നേടിയത്. ഗെര്‍വീനോയാണ് 93 ാം മിനിട്ടില്‍ വല കുലുക്കി പാര്‍മയുടെ രക്ഷകനായത്. നേരത്തെ 74 ാം മിനിട്ടിലും ഗെര്‍വീനോ ഗോള്‍ നേടിയിരുന്നു

റോം: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിന് സമനില. കരുത്തരായ യുവന്‍റസിനെ പാര്‍മയാണ് സമനിലയില്‍ തളച്ചത്. ഇരു ടീമുകളും മൂന്ന് വീതം ഗോളടിച്ചാണ് പിരിഞ്ഞത്.

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോളുമായി മിന്നി തിളങ്ങിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് പാര്‍മ സമനില നേടിയത്. ഗെര്‍വീനോയാണ് 93 ാം മിനിട്ടില്‍ വല കുലുക്കി പാര്‍മയുടെ രക്ഷകനായത്. നേരത്തെ 74 ാം മിനിട്ടിലും ഗെര്‍വീനോ ഗോള്‍ നേടിയിരുന്നു.

അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിന്‍റെ 36 ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോയാണ് ആദ്യ വെടിപൊട്ടിച്ചത്. 62 ാം മിനിട്ടില്‍ റുഗാനിയും 66 ാം മിനിട്ടില്‍ വീണ്ടും ക്രിസ്റ്റ്യാനോയും യുവന്‍റസിനായി വല കുലുക്കിയിരുന്നു. ഗെര്‍വിനോയും ഇരട്ടഗോളുകള്‍ക്ക് പുറമെ ബാരില്ലയാണ് പാര്‍മയ്ക്ക് വേണ്ടി ഗോള്‍ മടക്കിയത്. 22 മത്സരങ്ങളില്‍ നിന്ന് 60 പോയിന്‍റുമായി യുവന്‍റസ് തന്നെയാണ് ലീഗില്‍ മുന്നില്‍.

 

PREV
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ