
സിഡ്‌നി: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്. ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 37 റണ്‍സാണ് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ബോര്‍ഡിലുള്ളത്. അലക്‌സ് കാരി (20), ഉസ്മാന്‍ ഖവാജ (9) എന്നിവരാണ് ക്രീസില്‍. ഫിഞ്ചിന്റെ വിക്കറ്റ് കാണാം...
മനോഹരമായ ഒരു ഇന്‍സ്വിങ്ങറിലാണ് ഫിഞ്ച് പുറത്തായത്. ഓഫ് സ്റ്റംപിന് ലക്ഷ്യാക്കി വന്ന പന്ത് ഉള്ളിലേക്ക് സ്വിങ് ചെയ്ത് ഫിഞ്ചിന്റെ മിഡില്‍ സ്റ്റംപെടുത്തു. ആറ് റണ്‍ മാത്രമായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. നേരത്തെ, കാരിയെ ഓപ്പണിങ് സ്ഥാനം നല്‍കിയാണ് ഓസീസ് തുടങ്ങിയത്. മുന്‍പ് മധ്യനിരയില്‍ കളിച്ചിരുന്ന താരമാണ് കാരി.
രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരേയും മൂന്ന് സെപ്ഷ്യലിസ്റ്റ് പേസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയേയും രാഹുലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവാണ് ടീമിലെ സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ പേസര്‍മാരായും ടീമിലെത്തി. വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയ്ക്ക് പകരമാണ് ഷമി പന്തെറിയുക. എം.എസ് ധോണി വിക്കറ്റിന് പിന്നില്‍ തിരിച്ചെത്തിയപ്പോള്‍ മധ്യനിരയില്‍ അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക് എന്നിവര്‍ സ്ഥാനം പിടിച്ചു. ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ ജോഡി ഓപ്പണ്‍ ചെയ്യും. ക്യാപ്റ്റന്‍ കോലി മൂന്നാമതായെത്തും.
ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!