സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്ക് ടോസ്; പാണ്ഡ്യയും രാഹുലും ടീമിലില്ല

By Web TeamFirst Published Jan 12, 2019, 7:44 AM IST
Highlights

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് ഏകദിനങ്ങളില്‍ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാാക്കിയിരുന്നു. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരേയും മൂന്ന് സെപ്ഷ്യലിസ്റ്റ് പേസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് ഏകദിനങ്ങളില്‍ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാാക്കിയിരുന്നു. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരേയും മൂന്ന് സെപ്ഷ്യലിസ്റ്റ് പേസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയേയും രാഹുലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവാണ് ടീമിലെ സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ പേസര്‍മാരായും ടീമിലെത്തി. വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയ്ക്ക് പകരമാണ് ഷമി പന്തെറിയുക. എം.എസ് ധോണി വിക്കറ്റിന് പിന്നില്‍ തിരിച്ചെത്തിയപ്പോള്‍ മധ്യനിരയില്‍ അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക് എന്നിവര്‍ സ്ഥാനം പിടിച്ചു. ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ ജോഡി ഓപ്പണ്‍ ചെയ്യും. ക്യാപ്റ്റന്‍ കോലി മൂന്നാമതായെത്തും

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്.

ടീം ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലക്സ് കാരി, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ഗ്ലെന്‍ മാക്സവെല്‍, മാര്‍കസ് സ്റ്റോയ്നിസ്, ജേ റിച്ചാര്‍ഡ്സണ്‍, ബെഹ്രന്‍ഡോര്‍ഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍.

click me!