പെര്‍ത്ത് ടെസ്റ്റ്: സൂക്ഷ്മതയോടെ ഓസീസ്; ആദ്യ സെഷനില്‍ ഭദ്രം

Published : Dec 14, 2018, 10:07 AM ISTUpdated : Dec 14, 2018, 10:08 AM IST
പെര്‍ത്ത് ടെസ്റ്റ്: സൂക്ഷ്മതയോടെ ഓസീസ്; ആദ്യ സെഷനില്‍ ഭദ്രം

Synopsis

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സൂക്ഷ്മതയോടെ ഓസീസ്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസീസ് ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ച് (28), മാര്‍കസ് ഹാരിസ് (36) എന്നിവരാണ് ക്രീസില്‍.

പെര്‍ത്ത്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സൂക്ഷ്മതയോടെ ഓസീസ്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസീസ് ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ച് (28), മാര്‍കസ് ഹാരിസ് (36) എന്നിവരാണ് ക്രീസില്‍. സൂക്ഷ്മതയോടെയാണ് ഓസീസ് ബാറ്റ് വീശുന്നത്. ഒരോവറില്‍ 2.53 റണ്‍ എന്ന റണ്‍ നിരക്കിലാണ് ഓസീസ് റണ്‍ കണ്ടെത്തുന്നത്.

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഉമേഷ് യാദവും ഹനുമ വിഹാരിയും ടീമില്‍ ഇടം നേടി. പരിക്കേറ്റ് പുറത്തായ രോഹിത് ശര്‍മയ്ക്കും ആര്‍. അശ്വിനും പകരക്കാരയാണ് ഇരുവും ടീമിലെത്തിയത്. പെര്‍ത്തില്‍ പേസ് ബൗളര്‍മാരെ അനുകൂലിക്കുന്ന പിച്ച് ആയതിനാലാണ് ഉമേഷ് യാദവിനെ കൂടി ടിമില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ ജഡേജ ടീമിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ അരങ്ങേറ്റത്തില്‍ ജോണ്ടി റോഡ്സിന്‍റെ ലോക റെക്കോര്‍ഡ് തകര്‍ത്ത് മലയാളി താരം വിഘ്നേഷ് പുത്തൂര്‍
ടി20 റാങ്കിംഗ്: ഒടുവില്‍ സൂര്യകുമാര്‍ ടോപ് 10ല്‍ നിന്ന് പുറത്ത്, സഞ്ജുവിനും നേട്ടം, വൻ കുതിപ്പുമായി ബുമ്ര