ബോക്‌സിങ് ഡേ ടെസ്റ്റ്: ഓസീസ് ടീമില്‍ ഒരു മാറ്റം; ഓള്‍ റൗണ്ടര്‍ തിരിച്ചെത്തി

Published : Dec 25, 2018, 11:16 AM IST
ബോക്‌സിങ് ഡേ ടെസ്റ്റ്: ഓസീസ് ടീമില്‍ ഒരു മാറ്റം; ഓള്‍ റൗണ്ടര്‍ തിരിച്ചെത്തി

Synopsis

ഇന്ത്യക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തി. പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സിന് പകരമാണ് മിച്ചല്‍ മാര്‍ഷ് കളിക്കുക  

മെല്‍ബണ്‍: ഇന്ത്യക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തി. പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സിന് പകരമാണ് മിച്ചല്‍ മാര്‍ഷ് കളിക്കുക. മറ്റു മാറ്റങ്ങളൊന്നും ഓസീസ് വരുത്തിയിട്ടില്ല. പെര്‍ത്ത് ടെസ്റ്റില്‍ ബാറ്റിങ്ങിനിടെ പരിക്കേറ്റ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

പെര്‍ത്തില്‍ രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ടെങ്കിലും ട്രാവിസ് ഹെഡും ടീമില്‍ ഇടം നേടിയിട്ടുണ്ട്. നീണ്ട പരമ്പരയാണെന്നും അതുക്കൊണ്ട് തന്നെ ബൗളര്‍മാരുടെ അമിതഭാരം കുറയ്ക്കാനാണ് മിച്ചല്‍ മാര്‍ഷിനെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ക്യാപ്റ്റന്‍ ടിം പെയ്ന്‍ പറഞ്ഞു. 

ഓസീസ് ടീം: ആരോണ്‍ ഫിഞ്ച്, മാര്‍കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരുത്തരായ കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍; അമന്‍ മൊഖാതെയ്ക്ക് സെഞ്ചുറി
'കുല്‍ദീപ് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍'; വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണച്ച് ചാഹല്‍