ധോണി തിരികെയെത്തി; ഓസീസ്- കിവീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Published : Dec 24, 2018, 06:45 PM IST
ധോണി തിരികെയെത്തി; ഓസീസ്- കിവീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Synopsis

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്ക് തിരികെ വിളിച്ചു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലേക്കാണ് ധോണിയെ തിരികെ വിളിച്ചത്. ഓസീസ്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന ടീമിലും ധോണി ഇടം നേടി. എന്നാല്‍ യുവതാരം ഋഷഭ് പന്തിന് ഏകദിന ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല.

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്ക് തിരികെ വിളിച്ചു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലേക്കാണ് ധോണിയെ തിരികെ വിളിച്ചത്. ഓസീസ്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന ടീമിലും ധോണി ഇടം നേടി. എന്നാല്‍ യുവതാരം ഋഷഭ് പന്തിന് ഏകദിന ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ദിനേശ് കാര്‍ത്തിക്, കെ.എല്‍. രാഹുല്‍ എന്നിവരെ ഏകദിന- ട്വന്റി 20 ടീമില്‍ നിന്ന് പുറത്താക്കുമെന്ന് വാര്‍ത്തയുണ്ടായെങ്കിലും ഇരുവരും സ്ഥാനം നിലനിര്‍ത്തി. 

പരിക്ക് കാരണം പുറത്തായിരുന്ന ഹാര്‍ദിക് പാണ്ഡ്യയും കേദാര്‍ ജാദവും ഇരു ടീമിലേക്കും തിരിച്ചെത്തി. മുഹമ്മദ് ഷമിയേയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനം കളിക്കുന്ന അതേ ടീം തന്നെ ന്യൂസിലന്‍ഡിലേക്കും യാത്ര ചെയ്യും. ഇന്ത്യയുടെ ടീം താഴെ. 

ഇന്ത്യ ടി20 (ന്യൂസിലാണ്ട്): വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം. എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഖലീല്‍ അഹമ്മദ്.

ഇന്ത്യ ഏകദിനം (ഓസ്‌ട്രേലിയ & ന്യൂസിലാണ്ട്): വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക്്, കേദാര്‍ ജാദവ്്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പൊന്മുട്ടയിടുന്ന താറാവിനെ സൂക്ഷിച്ചുപയോ​ഗിക്കണം, ദീർഘകാല കരിയറിനെ ബാധിക്കരുത്'; സൂര്യവംശിയെ അമിത ഭാരമേൽപ്പിക്കരുതെന്ന് മുൻ പരിശീലകൻ
'ബിഷ്ണോയ് അല്ല, സുന്ദറിന്‍റെ പകരക്കാരനാവേണ്ടിയിരുന്നത് ആ യുവതാരം', തുറന്നു പറഞ്ഞ് ആകാശ് ചോപ്ര