വെള്ളവുമായി എത്തിയ ഖലീല്‍ അഹമ്മദ് പിച്ചിലൂടെ നടന്നു; ചൂടായി ധോണി

Published : Jan 15, 2019, 10:07 PM IST
വെള്ളവുമായി എത്തിയ ഖലീല്‍ അഹമ്മദ് പിച്ചിലൂടെ നടന്നു; ചൂടായി ധോണി

Synopsis

ധോണിയും കാര്‍ത്തിക്കും ബാറ്റു ചെയ്യുന്നതിനിടെ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ പന്ത്രണ്ടാമന്‍ ഖലീല്‍ അഹമ്മദിനോട് ധോണി ചൂടാവുകയായിരുന്നു. ഖലീല്‍ അഹമ്മദ് പിച്ചിലൂടെ നടന്നതാണ് ധോണിയെ ചൊടിപ്പിച്ചത്.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ധോണിയുടെ ഫിനിഷിംഗായിരുന്നു. ഫിനിഷര്‍ എന്ന പേര് തനിക്കിപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച പ്രകടനത്തിലൂടെ വിമര്‍ശരകരുടെ വായടപ്പിക്കാനും ധോണിക്കായി. മത്സരത്തില്‍ ധോണി ബാറ്റ് ചെയ്യുന്നതിനിടെ രസകരമായൊരു നിമിഷത്തിനും ആരാധകര്‍ സാക്ഷ്യം വഹിച്ചു.

ധോണിയും കാര്‍ത്തിക്കും ബാറ്റു ചെയ്യുന്നതിനിടെ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ പന്ത്രണ്ടാമന്‍ ഖലീല്‍ അഹമ്മദിനോട് ധോണി ചൂടാവുകയായിരുന്നു. ഖലീല്‍ അഹമ്മദ് പിച്ചിലൂടെ നടന്നതാണ് ധോണിയെ ചൊടിപ്പിച്ചത്. ആ വശത്തുകൂടെയല്ലെ വരേണ്ടതെന്ന് ധോണി ഖലീലിനോട് ദേഷ്യപ്പെട്ട് ചോദിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഇതുകണ്ട യുസ്‌വേന്ദ്ര ചാഹല്‍ പിച്ചിന്റെ മറുവശത്തുനിന്നാണ് ധോണിക്ക് ഹെല്‍മെറ്റ് കൈമാറിയത്.

പിച്ചിലൂടെ സ്പൈക്കിട്ട് ചവിട്ടുന്നത് പിച്ച് കേടുവരാനും ബാറ്റിംഗ് ദുഷ്കരമാകാനും കാരണമാകും. പിച്ചിലൂടെ ചവിട്ടുന്നത് അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷാ നടപടിയുമുണ്ടാകും. ഫീല്‍ഡര്‍മാര്‍ പോലും പിച്ച് മുറിച്ചുകടക്കുമ്പോള്‍ ചാടിക്കടക്കുയാണ് പതിവ്. അപ്പോഴാണ് ഖലീല്‍ കൂളായി പിച്ചിലൂടെ നടന്നുവന്നത്. ഇതാണ് ധോണിയെ ചൊടിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബിന്‍റെ പടനയിച്ച് ശ്രേയസ്, ജീവന്‍മരണപ്പോരില്‍ ഡല്‍ഹിക്ക് കൂറ്റൻ വിജയലക്ഷ്യം, തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്
ജീവന്‍മരണപ്പോരില്‍ പഞ്ചാബിനെതിരെ ടോസ് ഭാഗ്യം ഡല്‍ഹിക്കൊപ്പം, ടീമില്‍ അടിമുടി മാറ്റം, 5 താരങ്ങള്‍ പുറത്ത്, പൃഥ്വി ഷാ ഇന്നും പുറത്ത്