മായങ്കിനൊപ്പം രോഹിത്തോ വിഹാരിയോ?; ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓപ്പണിംഗ് സഖ്യത്തെക്കുറിച്ച് ചീഫ് സെലക്ടര്‍

By Web TeamFirst Published Dec 25, 2018, 12:07 PM IST
Highlights

കെഎല്‍ രാഹുല്‍, മുരളി വിജയ് എന്നിവരെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ എന്തായാലും പുതിയ ഓപ്പണിംഗ് സഖ്യമാവും മെല്‍ബണില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് തുറക്കുക. ആരാകും മയാങ്കിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ചോദ്യത്തിന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നല്‍കിയ മറുപടി ഇതായിരുന്നു.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള അന്തിമ ഇലവനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആരൊക്കയാകും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയ മായങ്ക് അഗര്‍വാളിനൊപ്പെ രോഹിത് ശര്‍മയോ ഹനുമാ വിഹാരിയോ ആരാകും ഓപ്പണ്‍ ചെയ്യുക എന്നതാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

കെഎല്‍ രാഹുല്‍, മുരളി വിജയ് എന്നിവരെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ എന്തായാലും പുതിയ ഓപ്പണിംഗ് സഖ്യമാവും മെല്‍ബണില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് തുറക്കുക. ആരാകും മയാങ്കിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ചോദ്യത്തിന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നല്‍കിയ മറുപടി ഇതായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് മായങ്ക് അഗര്‍വാള്‍. രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗിനിറങ്ങിയ ഹനുമാ വിഹാരിയാകട്ടെ മികച്ച സാങ്കേതികത്തിവുള്ള ബാറ്റ്സ്മാനുമാണ്. ആദ്യ രണ്ട് ടെസ്റ്റിലും ഓപ്പണര്‍മാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സ്പെഷലിസ്റ്റ് ഓപ്പണര്‍മാരില്ലാതെ ഇറങ്ങുന്നത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കില്ല.

ദീര്‍ഘകാല പരിഹാരമാകില്ലെങ്കിലും മൂന്നാം നമ്പറിലിറങ്ങുന്ന ചേതേശ്വര്‍ പൂജാരയും ആവശ്യമെങ്കില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ തയാറാണ്. സ്പെഷലിസ്റ്റ് ഓപ്പണറായ പാര്‍ഥിവ് പട്ടേലിനെക്കാള്‍ സാങ്കേതികത്തിവൊത്ത ബാറ്റ്സ്മാനാണ് വിഹാരി എന്നതിനാലാണ് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയതെന്നും പ്രസാദ് പറഞ്ഞു.

പ്രസാദിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മായങ്കിനൊപ്പം ഹനുമാ വിഹാരി തന്നെയാകും മെല്‍ബണില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. രോഹിത് ശര്‍മ പതിവുപോലെ ആറാം നമ്പറില്‍ തന്നെ ഇറങ്ങും.

click me!