അഡ്‌ലെയ്ഡിലും ഓസീസിന് ടോസ്; ഇന്ത്യന്‍ യുവതാരം ഏകദിന അരങ്ങേറ്റത്തിന്

Published : Jan 15, 2019, 08:41 AM IST
അഡ്‌ലെയ്ഡിലും ഓസീസിന് ടോസ്; ഇന്ത്യന്‍ യുവതാരം ഏകദിന അരങ്ങേറ്റത്തിന്

Synopsis

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിലും ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഏകദിനത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഫോമിലല്ലാത്ത അഹമ്മദ് ഖലീലിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. എന്നാല്‍ ഓസീസ് ടീമില്‍ മാറ്റങ്ങളൊന്നു തന്നെയില്ല. 

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിലും ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഏകദിനത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഫോമിലല്ലാത്ത അഹമ്മദ് ഖലീലിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. എന്നാല്‍ ഓസീസ് ടീമില്‍ മാറ്റങ്ങളൊന്നു തന്നെയില്ല. 

നേരത്തെ ഇന്ത്യക്ക് വേണ്ടി ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് സിറാജ്. ഏകദിനത്തില്‍ ആദ്യമായിട്ടാണ് കളിക്കുന്നത്. ആദ്യ ഏകദിനത്തില്‍ എട്ടോവര്‍ എറിഞ്ഞ ഖലീലിന് വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബിന് ഡല്‍ഹിയുടെ നോക്കൗട്ട് പഞ്ച്, തുടര്‍ച്ചയായ നാലാം തോല്‍വി, ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റൽസ്
പഞ്ചാബിന്‍റെ പടനയിച്ച് ശ്രേയസ്, ജീവന്‍മരണപ്പോരില്‍ ഡല്‍ഹിക്ക് കൂറ്റൻ വിജയലക്ഷ്യം, തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്