ശുഭ്മാന്‍ ഗില്‍ ലോകകപ്പ് ടീമിലുണ്ടാവുമോ..? ഉത്തരം നല്‍കി എം.എസ്.കെ പ്രസാദ്

By Web TeamFirst Published Jan 14, 2019, 9:43 PM IST
Highlights

ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ ലോകകപ്പ് ടീമിലുണ്ടാവുമോ എന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കി ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ എം. എസ്. കെ പ്രസാദ്. ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് താരത്തെ വിളിച്ചെങ്കിലും ലോകകപ്പ് ടീമിലുണ്ടാവുമോയെന്ന് ഉറപ്പ് പറയാനാകില്ലെന്ന് പ്രസാദ് പറഞ്ഞു.

മുംബൈ: ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ ലോകകപ്പ് ടീമിലുണ്ടാവുമോ എന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കി ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ എം. എസ്. കെ പ്രസാദ്. ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് താരത്തെ വിളിച്ചെങ്കിലും ലോകകപ്പ് ടീമിലുണ്ടാവുമോയെന്ന് ഉറപ്പ് പറയാനാകില്ലെന്ന് പ്രസാദ് പറഞ്ഞു. എന്നാല്‍ മറ്റൊരു യുവതാരം ഋഷഭ് പന്ത് ലോകകപ്പ് പ്ലാനിന്റെ ഭാഗമാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുടെ റിസര്‍വ് ഓപ്പണറായിട്ടാണ് ഗില്ലിനെ ടീമിലെടുത്തതെന്നും പ്രസാദ് പറഞ്ഞു. രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് പിന്നിലായി റിസര്‍വ് ഓപ്പണറായിട്ടാണ് ഗില്ലിനെ പരിഗണിക്കുന്നത്. സീനിയര്‍ ടീമിലെടുക്കുന്ന കാര്യം ഇന്ത്യ എ കോച്ച് രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച ചെയ്തിരുന്നു. അതിന് ശേഷമാണ് താരത്തെ ടീമിലേക്ക് വിളിച്ചതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ എ ടൂറുകളില്‍ നിന്നെല്ലാം യുവതാരങ്ങള്‍ പഠിക്കുന്നുണ്ട്. എല്ലാവരും പരിചയസമ്പന്നരായ താരങ്ങളാണ്. ഇവര്‍ വലിയ പ്രതിസന്ധികളില്‍ തളരാതിരിക്കുന്നത് തന്നെ അതിന്റെ സൂചനയാണെന്ന് മായങ്ക് അഗര്‍വാളിനെയും ഹനുമ വിഹാരിയെയും ചുണ്ടികാണിച്ച് പ്രസാദ് പറഞ്ഞു. 

click me!