കൊഹ്​ലിയെ പരിഹസിച്ച ആസ്​ട്രേലിയൻ ജേണലിസ്​റ്റിന്​ കിട്ടിയത്​ ഒന്നൊന്നര പണി!!!

Published : Sep 27, 2017, 10:47 AM ISTUpdated : Oct 05, 2018, 01:13 AM IST
കൊഹ്​ലിയെ പരിഹസിച്ച ആസ്​ട്രേലിയൻ ജേണലിസ്​റ്റിന്​ കിട്ടിയത്​ ഒന്നൊന്നര പണി!!!

Synopsis

ഏറെ ആരാധകരുള്ള ക്രിക്കറ്റ്​ താരമാണ്​ വിരാട്​ കൊഹ്​ലിയെങ്കിലും പലപ്പോഴും താരം ട്രോളർമാരുടെ ഇരയാകാറുണ്ട്​. എന്നാൽ താരത്തെ പരിഹസിച്ച ആസ്​ട്രേലിയൻ മാധ്യമ പ്രവർത്തകന്​ ട്വിറ്ററിൽ  കൊഹ്​ലി ആരാധകരിൽ നിന്ന്​ കണക്കിന്​ പണി കിട്ടി. ഞെട്ടലോടെ നിൽക്കുന്ന കൊഹ്​ലിയുടെ ഫോ​ട്ടോ സഹിതമായിരുന്നു ജേണലിസ്​റ്റ്​ ഡെന്നീസ്​ ഫ്രീഡ്​മാന്‍റെ ട്വിറ്റർ പോസ്​റ്റ്​.

ബാറ്റ്​ ചെയ്യാൻ ഇറങ്ങിവരു​മ്പോള്‍ ബാളുമായി നിൽക്കുന്ന ആമിറി​നെ കണ്ട കൊഹ്​ലി എന്ന രീതിയിൽ പരിഹസിച്ചുകൊണ്ടുള്ള അടിക്കുറിപ്പോടെയായിരുന്നു പോസ്​റ്റ്​. ഹാസ്യാത്മക അധിക്ഷേപം ആണെങ്കിലും ഫ്രീഡം അങ്ങനെ ‘ഫ്രീ’ ആയിട്ട്​ വി​ടേണ്ടെന്ന്​ കൊഹ്​ലി ആരാധകർ തീരുമാനിച്ചുകാണും. അതിരൂക്ഷ പരാമർശവുമായി ആരാധകർ മാധ്യമപ്രവർത്തക​നെതിരെ രംഗത്ത്​ വന്നു.

ഇന്ത്യയെ ലോകകപ്പിൽ ഒാരോ തവണ നേരിടു​മ്പോഴുള്ള ​പ്രതികരണം ആണിതെന്നായിരുന്നു ഒരാളുടെ മുനവെച്ചുള്ള ​മറുപടി. കൊഹ്​ലി ബാറ്റ്​ ചെയ്യാൻ വരു​േമ്പാൾ ഇയാൾക്കെതിരെ ഏത്​ പന്ത്​ എറിയണമെന്ന്​ ആസ്​ട്രേലിയൻ താരങ്ങൾക്ക്​ അറിയില്ല ,പാവം ഒാസിസ്​ എന്നായിരുന്നു ഒരാളുടെ പ്രതികരണം. പ്രതികരണങ്ങളുടെ വേലിയേറ്റമാണ്​ പിന്നീട്​ ജേണലിസ്​റ്റ്​ നേരിട്ടത്​.

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടെസ്റ്റില്‍ വീഴ്ച, രോ-കോയുടെ തിരിച്ചുവരവ്, പരീക്ഷണങ്ങള്‍; കിതച്ചും കുതിച്ചും ഇന്ത്യയുടെ 2025
ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്