ഐസിസി ട്വന്റി-20 റാങ്കിംഗ്; ബാറ്റിംഗില്‍ ഒന്നാം റാങ്കിന് പുതിയ അവകാശി

By Web TeamFirst Published Oct 29, 2018, 6:51 PM IST
Highlights

ഐസിസി ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗില്‍ പാക്കിസ്ഥാന്റെ ബാബര്‍ അസം ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് അസമിനെ തുണച്ചത്. ഒന്നാം റാങ്കിലുണ്ടായിരുന്ന ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.

ദുബായ്: ഐസിസി ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗില്‍ പാക്കിസ്ഥാന്റെ ബാബര്‍ അസം ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് അസമിനെ തുണച്ചത്. ഒന്നാം റാങ്കിലുണ്ടായിരുന്ന ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.

ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ് ആണ് റാങ്കിംഗില്‍ മുന്നേറ്റമുണ്ടായ  മറ്റൊരു താരം. ശ്രീലങ്കക്കെതിരായ ഏക ട്വന്റി-20യിലെ മികച്ച പ്രകടനത്തോടെ ജേസണ്‍ റോയ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി. ബൗളര്‍മാരില്‍ ആദ്യ നാലു റാങ്കുകളില്‍ മാറ്റമില്ല. അഫ്ഗാന്റെ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനത്തും പാക്കിസ്ഥാന്റെ ഷദാബ് ഖാന്‍ രണ്ടാമതും ന്യൂസിലന്‍ഡിന്റെ ഇഷ് സോധി മൂന്നാമതും ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹല്‍ നാലാമതും തുടരുന്നു. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് അഞ്ചാം സ്ഥാനത്തെത്തിയതാണ് ബൗളര്‍മാരിലെ പ്രധാന മാറ്റം.

ടീം റാങ്കിംഗില്‍ 136 റേറ്റിംഗ് പോയന്റുള്ള പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 124 പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 118 പോയന്റുമായി ഓസ്ട്രേലിയ ആണ് മൂന്നാമത്. 118 പോയന്റുള്ള ഇംഗ്ലണ്ട് ദശാംശക്കണക്കില്‍ നാലാം സ്ഥാനത്താണ്.

click me!