മോഡ്രിച്ചോ, റൊണാള്‍ഡോയോ, മെസിയോ..? ബാലന്‍ ഡി ഓര്‍ പ്രഖ്യാപനം നാളെ

By Web TeamFirst Published Dec 2, 2018, 10:47 AM IST
Highlights

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നാളെ പ്രഖ്യാപിക്കും. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മികച്ച വനിതാ താരത്തിനും ബാലന്‍ ഡി ഓര്‍ നല്‍കുന്നുണ്ട്.

സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നാളെ പ്രഖ്യാപിക്കും. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മികച്ച വനിതാ താരത്തിനും ബാലന്‍ ഡി ഓര്‍ നല്‍കുന്നുണ്ട്. ഫിഫ ബെസ്റ്റ് പ്ലെയറും യൂറോപ്യന്‍ ഫുട്‌ബോളര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും നേടിയ ക്രോയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, മുഹമ്മദ് സലാ, കിലിയന്‍ എംബാപ്പേ എന്നിവരടക്കം മുപ്പത് താരങ്ങളാണ് പുരുഷപട്ടികയിലുള്ളത്. 

അവസാന പത്ത് വര്‍ഷവും മെസിയോ റൊണാള്‍ഡോയോ മാത്രമേ ബാലന്‍ ഡി ഓര്‍ നേടിയിട്ടുള്ളു. റൊണാള്‍ഡോയാണ് അവസാന രണ്ട് വര്‍ഷത്തെ ജേതാവ്. ഇത്തവണ ലൂക്ക മോഡ്രിച്ചാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. വനിതാ താരങ്ങളുടെ പട്ടികയില്‍ പതിനഞ്ച് പേരാണുള്ളത്. വനിതാ താരത്തിനൊപ്പം ഇത്തവണ മുതല്‍ മികച്ച യുവതാരത്തിനും ബാലന്‍ ഡി ഓര്‍ നല്‍കുന്നുണ്ട്.

click me!