
പാരീസ്: ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ വിജയി ആരെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പെ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് റേഡിയോയിലെ മാധ്യമപ്രവര്‍ത്തകനായ എറിക് മാമ്‌റത്താണ് ബാലണ്‍ ഡി ഓര്‍ വിവരങ്ങള്‍ ട്വീറ്റിലൂടെ പരസ്യമാക്കിയത്. ഡിസംബര്‍ മൂന്നിനാണ് ബാലണ്‍ ഡി ഓര്‍ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മെസിയും റൊണാള്‍ഡോയും അഞ്ചുതവണ വീതം പരസ്പരം പങ്കിട്ട ബാലണ്‍ ഡി ഓര്‍ ഇത്തവണ ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിനാണെന്നാണ് പകുതി വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോഴുള്ള റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് മാമ്റത് വ്യക്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയും മൂന്നാം സ്ഥാനത്ത് ഫ്രഞ്ച് സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെയുമാണെന്നും ട്വീറ്റില്‍ പറയുന്നു.
ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ തനിക്കു തന്നെയാണെന്നും താനാണ് ലോകത്തിലെ ഏറ്റവും മികച്ചവനെന്നും യുവന്റസ് സ്ട്രൈക്കറായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരവും ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച മോഡ്രിച്ചിനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!