ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യം

Web Desk |  
Published : Apr 04, 2018, 07:29 PM ISTUpdated : Jun 08, 2018, 05:49 PM IST
ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യം

Synopsis

ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ് ഗ്രൂപ്പുകള്‍ രംഗത്ത്

ചെന്നൈ: ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ് ഗ്രൂപ്പുകള്‍ രംഗത്ത്. കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരണം നടത്തത്താത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

ദ്രാവിഡര്‍ വിടുതലെ കഴകം, തമിഴക വാഴ്മുറെ കച്ചി, വിടുതലെ തമിഴ് പുലിഗൈ കച്ചി, തമിഴര്‍ വിടയര്‍ കച്ചി, ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. 

തമിഴ് ജനതയുടെ ജീവിത പ്രശ്നത്തില്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കാതെ ഇവിടെ ഐപിഎല്‍ നടക്കരുത് എന്നാണ് തീരുമാനം, ഇവിടെ തമിഴ്നാട് സര്‍ക്കാറിന്‍റെ കീഴില്‍ തമിഴ്നാട് പോലീസിന്‍റെ സഹായത്താല്‍ മത്സരം സംഘടിപ്പിച്ചാല്‍ സ്റ്റേഡിയത്തില്‍ എത്തി ജനാധിപത്യ രീതിയില്‍ സമരം ചെയ്യും, രാഷ്ട്രീയ ഗ്രൂപ്പിന് വേണ്ടി നടത്തിയ പത്ര സമ്മേളനത്തില്‍ ടിവികെ നേതാവ് ടി വേല്‍മുരുകന്‍ പ്രസ്താവിച്ചു.

എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് മുന്‍പേ ബിസിസിഐയും ഐപിഎല്ലും വേണ്ട നടപടി സ്വീകരിക്കണം എന്ന് ഇദ്ദേഹം പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിന് മറുപടി നല്‍കി അഭിഷേകും കിഷനും, റണ്‍മല കയറി തിരിച്ചടിച്ച് ഹൈദരാബാദ്, രാജസ്ഥാനെ വീഴ്ത്തിയത് 5 വിക്കറ്റിന്
തിരക്കേറിയ ഡല്‍ഹി നഗരത്തിലൂടെ എൻഗിഡിയെ ആശുപത്രിയിലെത്തിച്ചത് 11 മിനിറ്റിനുള്ളിൽ, ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്