മെസിയില്ലാതേയും ബാഴ്‌സ ജയിച്ചു; അത്‌ലറ്റികോയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി

By Web TeamFirst Published Oct 25, 2018, 9:03 AM IST
Highlights
  • ചാംപ്യന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്റര്‍ മിലാനെതിരെ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. സ്വന്തം മൈതാനമായ നൗ കാംപില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍മിലാനെ തോല്‍പിച്ചത്. 32ാം മിനിറ്റില്‍ റഫീഞ്ഞ ബാഴ്‌സയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 83ാം മിനിറ്റില് ജോഡി ആല്‍ബ ലീഡുയര്‍ത്തി.

ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്റര്‍ മിലാനെതിരെ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. സ്വന്തം മൈതാനമായ നൗ കാംപില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍മിലാനെ തോല്‍പിച്ചത്. 32ാം മിനിറ്റില്‍ റഫീഞ്ഞ ബാഴ്‌സയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 83ാം മിനിറ്റില് ജോഡി ആല്‍ബ ലീഡുയര്‍ത്തി. പരിക്കേറ്റ സൂപ്പര്‍ താരം മെസി ഇല്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്. മൂന്ന് കളിയും ജയിച്ച ബാഴ്‌സ 9 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ്. തോറ്റെങ്കിലും ഇന്റര്‍മിലാന്‍ തന്നെയാണ് ഗ്രൂപ്പില്‍ രണ്ടാമത്.

rafinha scoring is what i signed up for pic.twitter.com/4NX1CTCurL

— laura🕸 (@alcantrafa)

Barcelona now 2-0 up against Inter Milan. Jordi Alba with the goal pic.twitter.com/G5w7SFlPew

— Culture Playmakes (@CPlaymakes)

മറ്റൊരു സ്പാനിഷ് ടീമായ അത്‌ലറ്റികോ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അത്‌ലറ്റികോയെ തോല്‍പ്പിച്ചത്. റാഫേല്‍ ഗ്വെരേരോ ഇരട്ട ഗോള്‍ നേടി. ആക്‌സല്‍ വിറ്റ്‌സല്‍, ജാഡോണ്‍ സാഞ്ചോ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ലിവര്‍പൂള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോ്ല്‍പ്പിച്ചു. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ ഇരട്ട ഗോളുകളോടെ തിളങ്ങിയ മത്സരത്തില്‍ റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

 

click me!