ബാഴ്‌സയ്ക്കായി ലെവന്‍ഡോവ്‌സ്‌കിയും ഗോള്‍ നേടി. വിനീഷ്യസ് ജൂനിയറും ഗോണ്‍സാലോ ഗാര്‍ഷ്യയും റയലിനായി ഓരോ ഗോള്‍ വീതം നേടി.
റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തി ബാഴ്‌സലോണ. കിരീടപ്പോരാട്ടത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സ കിരിടം സ്വന്തമാക്കിയത്. റഫീഞ്ഞയുടെ ഇരട്ട ഗോള്‍ മികവിലാണ് ബാഴ്‌സയുടെ കിരീട നേട്ടം. 36ആം മിനിട്ടില്‍ റഫീഞ്ഞയുടെ ഗോളിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗാള്‍ മടക്കി റയല്‍ ലീഡ് നേടിയെങ്കിലും 73ാം മിനിട്ടില്‍ റഫീഞ്ഞ വീണ്ടും ബാഴ്‌സയുടെ രക്ഷകനായി.
ബാഴ്‌സയ്ക്കായി ലെവന്‍ഡോവ്‌സ്‌കിയും ഗോള്‍ നേടി. വിനീഷ്യസ് ജൂനിയറും ഗോണ്‍സാലോ ഗാര്‍ഷ്യയും റയലിനായി ഓരോ ഗോള്‍ വീതം നേടി. ഈ വര്‍ഷത്തെ ആദ്യ എല്‍ക്ലാസിക്കോയ്ക്കാണ് ിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോര്‍ട്‌സ് സിറ്റി വേദിയായത്.
