കോപ്പ ഡെല്‍ റേ സെമി ഫൈനലില്‍ എല്‍ ക്ലാസികോ പോര്

By Web TeamFirst Published Feb 1, 2019, 7:33 PM IST
Highlights

കോപ്പ ഡെല്‍ റേയില്‍ എല്‍ ക്ലാസികോ പോരാട്ടം. സെമി ഫൈനലിലാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരിക. ഈ മാസം ഏഴിന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൂവിലാണ് ആദ്യപാദം. രണ്ടാം പാദം 27ന് റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കും

ബാഴ്‌സലോണ: കോപ്പ ഡെല്‍ റേയില്‍ എല്‍ ക്ലാസികോ പോരാട്ടം. സെമി ഫൈനലിലാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരിക. ഈ മാസം ഏഴിന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൂവിലാണ് ആദ്യപാദം. രണ്ടാം പാദം 27ന് റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കും. 33 ദിവസത്തിനിടെ മൂന്ന് എല്‍ ക്ലാസികോ മത്സരങ്ങളാണ് നടക്കുക. മാര്‍ച്ച് മൂന്നിന് ലാ ലിഗയിലും റയല്‍ - ബാഴ്‌സ മത്സരമുണ്ട്.

കോപ്പ ഡെല്‍ റേയിലെ മറ്റൊരു സെമിയില്‍ വലന്‍സിയ, റയല്‍ ബെറ്റിസിനെ നേരിടും. സെവിയ്യയെ 6-1ന് (ഇരുപാദങ്ങളിലും 6-3) തോല്‍പ്പിച്ചാണ് ബാഴ്‌സ സെമിയിലെത്തിയത്. റയല്‍ ജിറോണയെ ഇരുപാദങ്ങളിലുമായി 7-3ന് പരാജയപ്പെടുത്തിയാണ് റയല്‍ സെമി കളിക്കാന്‍ യോഗ്യത നേടിയത്.

click me!