വിന്‍ഡീസിനെതിരായ ദ്വിദിന മത്സരത്തിനുള്ള ടീമില്‍ ബേസില്‍ തമ്പിയും

Published : Sep 22, 2018, 10:21 AM IST
വിന്‍ഡീസിനെതിരായ ദ്വിദിന മത്സരത്തിനുള്ള ടീമില്‍ ബേസില്‍ തമ്പിയും

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ ദ്വിദിന സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയേയും ഉള്‍പ്പെടുത്തി. ഇപ്പോള്‍ വിജയ് ഹസാരേ ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുകയാണ് ബേസില്‍. ജലജ് സക്‌സേനയും ടീമിലുണ്ട്.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ദ്വിദിന സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയേയും ഉള്‍പ്പെടുത്തി. ഇപ്പോള്‍ വിജയ് ഹസാരേ ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുകയാണ് ബേസില്‍. ജലജ് സക്‌സേനയും ടീമിലുണ്ട്.

കര്‍ണാടകയുടെ കരുണ്‍ നായരാണ് നായകന്‍. നേരത്തെ ഇംഗ്ലണ്ടെനതിരായ പരമ്പരയില്‍ ടീമിലുണ്ടായിട്ടും കരുണിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ശ്രേയാസ് അയ്യര്‍, ഹനുമ വിഹാരി , മുബൈ ബാറ്റ്‌സ്മാന്‍ പ്രിഥ്വി ഷാ എന്നിവരും ടീമിലുണ്ട്. 

സമീപകാലത്ത് മികച്ച ഫോമിലുള്ള മായങ്ക് അഗര്‍വ്വാള്‍, അങ്കിത് ബാവ്‌നെ എന്നിവരും ടീമിലെത്തി. ടീമിലുള്‍പ്പെട്ട മറ്റുതാരങ്ങള്‍ ഇശാന്‍ കിഷന്‍, സൗരഭ് കുമാര്‍, അവേഷ് ഖാന്‍, കെ. വിഗ്നേഷ്, ഇഷാന്‍ പോറല്‍. ഈ മാസം 29 മുതല്‍ വഡോദരയിലാണ് മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്