'വാട്ട് എ ബ്യൂട്ടി'; വലത് മാറി, ഇടത് മാറി ഒരു ക്ലാസിക് ക്യാച്ച്- വീഡിയോ

By Web TeamFirst Published Dec 22, 2018, 6:16 PM IST
Highlights

ഇതുപോലൊരു ഒറ്റകൈയന്‍ ക്യാച്ച് കാണാനും ഭാഗ്യം വേണം. സിഡ്‌നി സിക്‌സേഴ്‌സിന്‍റെ ബാറ്റിംഗ് ഹീറോയായ ഡാനിയേല്‍ ഹ്യൂസാണ് ഈ ക്യാച്ചെടുത്തത്. 

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിച്ച ഒറ്റകൈയന്‍ ക്യാച്ചുകള്‍ നിരവധി നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ബിഗ് ബാഷ് ടി20 ലീഗില്‍ പിറന്ന ഒരു ഒറ്റകൈയന്‍ ക്യാച്ചിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സിഡ്‌നി സിക്‌സേഴ്‌സിന്‍റെ ബാറ്റിംഗ് ഹീറോയായ ഡാനിയേല്‍ ഹ്യൂസാണ് ഈ ക്യാച്ചെടുത്തത്. സീന്‍ ആബോട്ടിന്‍റെ പന്തില്‍ പെര്‍ത്ത് സ്കോ‌ച്ചേര്‍സിന്‍റെ വില്യം ബൊസിസ്റ്റോയെ പുറത്താക്കാനാണ് ഹ്യൂസ് അത്ഭുതം കാട്ടിയത്.

തലയ്ക്ക് മുകളിലൂടെ ഉയര്‍ന്നുപോയ പന്ത് കൈക്കലാക്കാന്‍ ഹ്യൂസ് ഉയര്‍ന്നുചാടി. ഹ്യൂസിന്‍റെ വലതുകൈയില്‍ തട്ടി പന്ത് തെറിച്ചു. എന്നാല്‍ നിലംപതിക്കും മുന്‍പ് ഇടംകൈ കൊണ്ട് പന്ത് മുറുകെപിടിച്ച് ഹ്യൂസ് കാണികളെ അമ്പരപ്പിക്കുകയായിരുന്നു. വണ്ടര്‍ ക്യാച്ചിനൊപ്പം 44 പന്തില്‍ 62 റണ്‍സും ഹ്യൂസ് എടുത്ത മത്സരത്തില്‍ സിഡ്‌നി സിക്‌‌സേര്‍സ് 17 റണ്‍സിന് വിജയിച്ചു. 
 

click me!