മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ ഹര്‍ദിക്‌ പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കോ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ താരലേലത്തിന്‌ മുന്നോടിയായി ശക്തമാകുന്ന ഒരു അഭ്യൂഹമാണിത്‌. 2026 ഐ പി എല്‍ സീസണ്‍ അവസാനിച്ചപ്പോള്‍ തന്നെ ഹര്‍ദിക്‌ പാണ്ഡ്യ മറ്റ്‌ ടീമുകളിലേക്ക്‌ പോകുന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു.

ചെന്നൈ: മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ ഹര്‍ദിക്‌ പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കോ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ താരലേലത്തിന്‌ മുന്നോടിയായി ശക്തമാകുന്ന ഒരു അഭ്യൂഹമാണിത്‌. 2026 ഐ പി എല്‍ സീസണ്‍ അവസാനിച്ചപ്പോള്‍ തന്നെ ഹര്‍ദിക്‌ പാണ്ഡ്യ മറ്റ്‌ ടീമുകളിലേക്ക്‌ പോകുന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും താരത്തെ സ്വന്തമാക്കാന്‍ താത്‌പര്യം കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

വേറെയും ടീം മാനേജ്‌മെന്റുകള്‍ ഹര്‍ദിക്കിന്റെ ഓള്‍ റൗണ്ട്‌ മികവ്‌ ലക്ഷ്യമിട്ട്‌ രംഗത്തുണ്ടെങ്കിലും ഒരു ടീം മാനേജ്‌മെന്റ്‌ മാത്രം വളരെയധികം താത്‌പര്യം കാണിക്കുന്നുവെന്ന്‌ ക്രിക്‌ബസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. അത്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്‌. മുംബൈ ഇന്ത്യന്‍സ്‌ മാനേജ്‌മെന്റുമായി സഹീര്‍ ഖാന്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, നേരത്തെ മുംബൈ ടീമില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ സഹീറും ഹര്‍ദിക്കും അത്ര രസത്തിലായിരുന്നില്ല എന്നത്‌ ഈ നീക്കത്തിന്‌ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്‌.

മുംബൈ ഇന്ത്യന്‍സ്‌ മാനേജ്‌മെന്റ്‌ ഹര്‍ദിക്‌ പാണ്ഡ്യയെ നിലനിര്‍ത്തുമോ എന്നത്‌ വ്യക്തമല്ല. ഐ പി എല്‍ നിയമപ്രകാരം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 നവംബര്‍ 15 ആണ്‌. അതുകൊണ്ടു തന്നെ അടുത്ത ആഴ്‌ചകളില്‍ മാത്രമേ ഹര്‍ദിക്‌ മുംബൈയില്‍ തുടരുമോ എന്നത്‌ സംബന്ധിച്ച്‌ വ്യക്ത ലഭിക്കുകയുള്ളൂ. ഡിസംബറിലാണ്‌ ഐ പി എല്‍ ലേലം.

ഹര്‍ദിക്‌ പാണ്ഡ്യയുടെ കായികക്ഷമത താരലേലത്തില്‍ വലിയൊരു ഘടകമാകും. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന്‌ ഹര്‍ദിക്കിനെ ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ ടീം കോച്ച്‌ ഗൗതം ഗംഭീര്‍ മുംബൈ ഇന്ത്യന്‍സ്‌ താരത്തിന്റെ ഫിറ്റ്‌നെസ്‌ നിരീക്ഷിക്കുകയാണ്‌. തുടരെ പരിക്കേല്‍ക്കുന്ന ആരോഗ്യസ്ഥിതിക്ക്‌ മാറ്റം വന്നിട്ടില്ലെങ്കില്‍ ഹര്‍ദിക്കിന്‌ ഏകദിന ലോകകപ്പ്‌ സ്‌ക്വാഡിലുള്‍പ്പെടാന്‍ കഴിയില്ല. പന്തുകൊണ്ടും ബാറ്റുംകൊണ്ടും ഒരുപോലെ ടീമിന്‌ ഗുണം ചെയ്യുമെങ്കില്‍ മാത്രമേ ഹര്‍ദിക്കിനെ ലോകകപ്പ്‌ ടീമിലേക്ക്‌ പരിഗണിക്കാനിടയുള്ളൂ.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK