ധവാന്‍ പുറത്ത്, വന്‍ അഴിച്ചുപണി; ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

Published : Sep 29, 2018, 10:21 PM ISTUpdated : Sep 29, 2018, 10:24 PM IST
ധവാന്‍ പുറത്ത്, വന്‍ അഴിച്ചുപണി; ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

Synopsis

വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മായങ്ക് അഗര്‍വാളിനും പേസര്‍ മുഹമ്മദ് സിറാജിനും ആദ്യമായി ടെസ്റ്റ് ക്ഷണം. ഏഷ്യാകപ്പില്‍ തിളങ്ങിയെങ്കിലും ഇംഗ്ലീഷ് പര്യടനത്തില്‍ പരാജയപ്പെട്ട ഓപ്പണര്‍ ശീഖര്‍ ധവാന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്. 

മുംബൈ: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാനെ ഒഴിവാക്കി. ഇംഗ്ലണ്ടില്‍ പരാജയപ്പെട്ട ധവാന് പകരം ഓപ്പണര്‍മാരായ പൃഥ്വി ഷായെയും മായങ്ക് അഗര്‍വാളിനെയും ഉള്‍പ്പെടുത്തി. മുരളി വിജയിക്കും ഏഷ്യാകപ്പ് നായകന്‍ രോഹിതിനും ടീമില്‍ ഇടമില്ല. കെ എൽ രാഹുല്‍ ഒന്നാം ഓപ്പണറാകും. ഏഷ്യാകപ്പില്‍ കളിക്കാതിരുന്ന വിരാട് കോലി നായകനായി തിരിച്ചെത്തി. അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍.

ബാറ്റ്സ്മാന്‍ മായങ്ക് അഗര്‍വാളിനും പേസര്‍ മുഹമ്മദ് സിറാജിനും ആദ്യമായി ടെസ്റ്റ് ക്ഷണം ലഭിച്ചു എന്നതാണ് ശ്രദ്ധേയം. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ 105.45 ശരാശരിയില്‍ 1160 റണ്‍സ് നേടിയതാണ് മായങ്കിന് ടീമില്‍ ഇടം നല്‍കിയത്. അവസാന അ‍ഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 40 വിക്കറ്റ് വീഴ്‌ത്തിയതാണ് സിറാജിനെ സെലക്‌ടര്‍മാരുടെ കണ്ണിലെത്തിച്ചത്. സിറാദ് നേരത്തെ ടി20യില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. 

ഹനുമ വിഹാരിയെയും റിഷഭ് പന്തിനെയും നിലനിര്‍ത്തിയപ്പോള്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം നൽകി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, അശ്വിന്‍, ജഡേജ, കുല്‍ദീപ് എന്നിവരാണ് ടീമിലെ ബൗളര്‍മാര്‍. പരിക്കേറ്റ ഇഷാന്ത് ശര്‍മ്മയയെയും ഹാര്‍ദിക് പണ്ഡ്യയെയും പരിഗണിച്ചില്ല. രണ്ട് മത്സരങ്ങളുളള പരമ്പരയിലെ ആദ്യ ടെസ്റ്റ് അടുത്ത മാസം നാലിന് തുടങ്ങും. 

ഇന്ത്യന്‍ ടെസ്റ്റ് ടീം

Virat Kohli (C), KL Rahul, Prithvi Shaw, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Hanuma Vihari, Rishabh Pant (wk), R Ashwin, Ravindra Jadeja, Kuldeep Yadav, Mohammed Shami, Umesh Yadav, Mohammed Siraj, Shardul Thakur

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍
വിജയ് ഹസാരെ ട്രോഫി: ഡല്‍ഹി-ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി, കോലിയുടെ കളി കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ