അമ്പാടി റായിഡുവിനെതിരെ ബിസിസിഐ നടപടി

By Web DeskFirst Published Jan 20, 2018, 12:48 PM IST
Highlights

ഹൈദരാബാദ്: അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ താരം അമ്പാടി റായിഡുവിനെതിരെ ബിസിസിഐ നടപടിയ്‌ക്കൊരുങ്ങുന്നു. സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റിലാണ് ഹൈദരാബാദ് ടീം നായകനായ റായിഡുവിനെ പുലിവാല്‍ പിടിപ്പിച്ച സംഭവം. കാരണം കാണിക്കല്‍ നോട്ടീസാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം റായിഡു ഇക്കാര്യത്തില്‍ മറുപടി നല്‍കണം. അതിന് ശേഷമായിരിക്കും തുടര്‍ നടപടി.

ജനുവരി 11ന് കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ അമ്പയര്‍ക്ക് പറ്റിയ പിഴവിനെ തുടര്‍ന്ന് കര്‍ണാടകയുടെ സ്‌കോറില്‍ രണ്ട് റണ്‍സ് കൂട്ടിയതാണ് തര്‍ക്കത്തിന് കാരണമായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകക്ക് അമ്പയര്‍മാര്‍ ആദ്യം 203 റണ്‍സാണ് അനുവദിച്ച് നല്‍കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരബാദ് ഇന്നിംഗ്സും അവസാനിച്ചത് 203 റണ്‍സിലായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ഒരു ബൗണ്ടറി തടുക്കുന്നതിനിടെ ഹൈദരാബാദ് താരം മെഹദി ഹസ്സന്‍ ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. ഇതില്‍ രണ്ട് റണ്‍സ് മാത്രമാണ് അമ്പയര്‍മാര്‍ അനുവദിച്ചിരുന്നത്. ഇത് ബൗണ്ടറിയാണെന്ന് ടി വി റിപ്ലേകളില്‍ തെളിഞ്ഞതോടെ അമ്പയര്‍മാര്‍ രണ്ട് റണ്‍സ് കൂടി കര്‍ണാടകയ്ക്ക് നല്‍കുകയും ആ രണ്ട് റണ്‍സിന് കര്‍ണാടക വിജയിക്കുകയും ചെയ്തു.

മത്സരത്തില്‍ ഒരു ബൗണ്ടറി തടുക്കുന്നതിനിടെ ഹൈദരാബാദ് താരം മെഹദി ഹസ്സന്‍ ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. ഇതില്‍ രണ്ട് റണ്‍സ് മാത്രമാണ് അംപയര്‍മാര്‍ അനുവദിച്ചിരുന്നത്. ഇത് ബൗണ്ടറിയാണെന്ന് ടി വി റിപ്ലേകളില്‍ തെളിഞ്ഞതോടെ അമ്പയര്‍മാര്‍ രണ്ട് റണ്‍സ് കൂടി കര്‍ണാടകയ്ക്ക് നല്‍കുകയും ആ രണ്ട് റണ്‍സിന് കര്‍ണാടക വിജയിക്കുകയും ചെയ്തു.

ഇതോടെ പ്രതിഷേധവുമായി ഹൈദരാബാദ് താരങ്ങള്‍ രംഗത്തെത്തുകകയായിരുന്നു. സൂപ്പര്‍ ഓവര്‍ വേണമെന്ന് ആവശ്യപ്പെട്ട് അമ്പാട്ടി റായുഡുവും മറ്റ് താരങ്ങളും ഗ്രൗണ്ടില്‍ നിന്നതോടെ അതിന് ശേഷം തുടങ്ങേണ്ട മത്സരം ആരംഭിക്കാന്‍ വൈകുകയും ചെയ്തു. 

click me!