
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ബിസിസിഐയുടെ താത്കാലിക ഭരണസമിതി ഇന്ന് അടിയന്തര യോഗം ചേരും.
കേന്ദ്ര കായിക മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലയത്തോടും ബിസിസിഐ ഇക്കാര്യത്തില്‍ അഭിപ്രായം ചോദിക്കും. ഇതിന് ശേഷമായിരിക്കും ലോകകപ്പിലുള്‍പ്പെടെ പാകിസ്ഥാനുമായി കളിക്കുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനം എടുക്കുക.
നിലവില്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കുന്നതിനെക്കുറിച്ച് ഐസിസിയെ അഭിപ്രായം അറിയിച്ചിട്ടില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിസിസിഐ അടിയന്തര യോഗം വിളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!