ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു; ശ്രീലങ്കയുടെ തുടക്കവും തകര്‍ച്ചയോടെ

By Web TeamFirst Published Feb 21, 2019, 10:26 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്കും ബാറ്റിങ് തകര്‍ച്ച. ആതിഥേയരെ 222ന് പുറത്താക്കി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 60 എന്ന നിലയിലാണ്.

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്കും ബാറ്റിങ് തകര്‍ച്ച. ആതിഥേയരെ 222ന് പുറത്താക്കി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 60 എന്ന നിലയിലാണ്. ലാഹിരു തിരിമാന്നെ (25) കശുന്‍ രജിത (0) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡുവാന്നെ ഒലിവര്‍ രണ്ട് വിക്കറ്റെടുത്തു. 

ദിമുത് കരുണാരത്‌നെ (17), ഒഷാഡോ ഫെര്‍ണാണ്ടോ (0), കുശാല്‍ മെന്‍ഡിസ് (16) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഒലിവറിന് പുറമെ കംഗീസോ റബാദ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ആതിഥേയരായ ദക്ഷിണാഫ്രിക്ക 222ന് പുറത്താവുകയായിരുന്നു. കശുന്‍ രജിത, വിശ്വ ഫെര്‍ണാണ്ടോ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ക്വിന്റണ്‍ ഡി കോക്ക് (86), എയ്ഡന്‍ മാര്‍ക്രം (60) എന്നിവരുടെ പ്രകടനം ഇല്ലായിരുന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ അവസ്ഥ ഇതിലും മോശമായേനെ.

ആതിഥേയര്‍ക്ക്, 15 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഡീന്‍ എല്‍ഗാര്‍ (6), ഹാഷിം അംല (0) എന്നിവരെ ഫെര്‍ണാണ്ടോ മടക്കി അയച്ചു. പിന്നാലെ വന്ന തെംബ ബവൂമ (0), ഫാഫ് ഡു പ്ലെസിസ്(25), വിയാന്‍ മുള്‍ഡര്‍ (9), കേശവ് മഹാരാജ് (0) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. 22 റണ്‍സുമായി കംഗിസോ റബാദ ഡി കോക്കിന് പിന്തുണ നല്‍കി. ഇരുവരും 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഡി കോക്കിനെ പുറത്താക്കി ധനഞ്ജയ ഡിസില്‍വ സന്ദര്‍ശകര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. റബാദയേയും ധനഞ്ജയ മടക്കിയയച്ചു. ഡുവാന്നെ ഒലിവറാവട്ടെ ഫെര്‍ണാണ്ടോയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.

click me!