രഞ്ജി കളിക്കരുത്; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐയുടെ കര്‍ശന നിര്‍ദേശം

By Web TeamFirst Published Nov 19, 2018, 10:58 PM IST
Highlights
  • ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ശക്തമായ ടെസ്റ്റ് ടീമിനെ ഒരുക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. അതിനുവേണ്ട നടപടികളൊക്കെ ബിസിസിഐ സ്വീകരിച്ചു പോരുന്നുണ്ട്. കേരളത്തിനെതിരേ ബംഗാളിന് വേണ്ടി കളിക്കുന്ന മുഹമ്മദ് ഷമിക്ക് രഞ്ജിയില്‍ പന്തെറിയാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ശക്തമായ ടെസ്റ്റ് ടീമിനെ ഒരുക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. അതിനുവേണ്ട നടപടികളൊക്കെ ബിസിസിഐ സ്വീകരിച്ചു പോരുന്നുണ്ട്. കേരളത്തിനെതിരേ ബംഗാളിന് വേണ്ടി കളിക്കുന്ന മുഹമ്മദ് ഷമിക്ക് രഞ്ജിയില്‍ പന്തെറിയാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതുപോലെ മറ്റ് രണ്ട് താരങ്ങളോട് രഞ്ജി കളിക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്  ബിസിസിഐ.

തമിഴ്‌നാട് താരം ആര്‍. അശ്വിന്‍, ഡല്‍ഹിയുടെ ഇശാന്ത് ശര്‍മ എന്നിവരോടാണ് രഞ്ജിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരും പരിചയസമ്പത്താണ് ബിസിസിഐ ആവശ്യപ്പെടുന്നത്. അവരെ പരിക്ക് പറ്റാതെ സൂക്ഷിക്കേണ്ടതുണ്ടെന്നും  ബിസിസിഐ അറിയിച്ചു.

ഇഷാന്ത് കളിക്കാത്തത് ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ ഹിമാചല്‍ പ്രദേശിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 28.3 ഓവറുകളെറിഞ്ഞ ഇഷാന്ത് നാല് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. എന്നാല്‍ ഷമി ഇതുവരെ ബംഗാള്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. നാളെ അദ്ദേഹം കളിക്കുമോ എന്ന് ഉറപ്പില്ല. ഇനി കളിക്കുമെങ്കില്‍ തന്നെ എന്നാല്‍ തുടര്‍ച്ചയായി മൂന്നില്‍ കൂടുതല്‍ ഓവറുകള്‍ എറിയരുതെന്നുള്ള നിയന്ത്രണങ്ങളെല്ലാം ഷമിക്ക് മുകളിലുണ്ട്. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ ഇത്തരം നിര്‍ദേശങ്ങളെല്ലാം അംഗീകരിച്ചിരുന്നു. 

click me!