കോലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; കുംബ്ലെ പുറത്താവാനുള്ള കാരണവും മറ്റൊന്നല്ലായിരുന്നു

By Web TeamFirst Published Nov 19, 2018, 9:30 PM IST
Highlights
  • ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനേയും മുന്‍ സ്പിന്നര്‍ കുറ്റപ്പെടുത്തി. ഐപിഎല്ലിനേക്കാള്‍ വലിയ അഴിമതി വേറെയില്ലെന്നും മുന്‍ ക്യാപ്റ്റനും കൂടിയിരുന്ന ബേദി ആരോപിച്ചു.

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനേയും മുന്‍ സ്പിന്നര്‍ കുറ്റപ്പെടുത്തി. ഐപിഎല്ലിനേക്കാള്‍ വലിയ അഴിമതി വേറെയില്ലെന്നും മുന്‍ ക്യാപ്റ്റനും കൂടിയിരുന്ന ബേദി ആരോപിച്ചു. ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കുന്ന രീതിയേയും ബേദി തുറന്നടിച്ചു.

ബേദി പറഞ്ഞിതങ്ങനെ.., വിരാട് കോലി കുത്തകയാക്കി വച്ചിരിക്കുകയാണ് ഇന്ത്യന്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളുമുണ്ടാവുന്നതും കോലിയില്‍ നിന്നാണ്. അത് ഗ്രൗണ്ടിലായാലും പുറത്തായാലും. കുംബ്ലെ സ്ഥാനമൊഴിയാന്‍ കാരണം കോലിയും ചില സഹതാരങ്ങളുമാണെന്നും ബേദി പറഞ്ഞു. 

അദ്ദേഹം തുടര്‍ന്നു... എനിക്ക് ഐപിഎല്ലിനെ കുറിച്ച് അധികമൊന്നും പറയാനില്ല. ഇന്ത്യയില്‍ ഇതിനേക്കാള്‍ വലിയ അഴിമതി വേറെയില്ല. എ.പി.എല്ലിലേക്ക് വരുന്ന പണം എവിടുന്ന് വരുന്നുവെന്നോ ആ പണം എവിടേക്ക് പോവുന്നുവെന്നോ ആര്‍ക്കും അറിയില്ല. ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാം ഐപിഎല്‍ സീസണില്‍ കോടിക്കണക്കിന് പണമാണ് രാജ്യത്ത് പുറത്തേക്ക് കൊണ്ടുപോയത്. എന്നാല്‍ അത് ധനമന്ത്രിയുടേയും വകുപ്പിന്റേയും അനുമതിയില്ലാതെയാണ് പണം പുറത്തേക്കൊഴുകിയതെന്നും ബേദി ആരോപിച്ചു.

ഐ.പി.എല്ലിലെ താരങ്ങളുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി അവരെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കരുതെന്നും ബേദി പറഞ്ഞു. മറ്റു ടി 20 ടൂര്‍ണമെന്റുകളെ മാനദണ്ഡമാക്കിയാവണം ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നും നിര്‍ദേശിച്ചു. 

click me!