ഓസ്‌ട്രേലിയക്കെതിരെ സര്‍പ്രൈസ് ടീമോ; ബിസിസിഐയുടെ പ്രഖ്യാപനം നാളെ

By Web TeamFirst Published Feb 14, 2019, 9:10 AM IST
Highlights

സൂപ്പര്‍ താരം അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവ് കാത്ത് ആരാധകര്‍. വിരാട് കോലിയും ജസ്‌പ്രീത് ബുംറയും തിരിച്ചെത്തുമ്പോള്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യത. 
 

മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വന്‍റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. രണ്ട് ട്വന്‍റി 20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. മെയ് മുപ്പതിന് തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുൻപ് ഇന്ത്യയുടെ അവസാന രാജ്യാന്തര മത്സരങ്ങളാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. ന്യുസീലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ വിരാട് കോലിയും ജസ്പ്രീത് ബുംറയും തിരിച്ചെത്തും. 

രോഹിത് ശർമ്മയ്ക്ക് പൂർണമായോ ഭാഗികമായോ വിശ്രമം നൽകും. പകരം കെ എൽ രാഹുലാവും ശിഖ‌‍ർ ധവാനൊപ്പം ഓപ്പണറാവുക. എം എസ് ധോണിക്കൊപ്പം റിഷഭ് പന്തിനെ നിലനി‍ർത്തിയേക്കും. ലോകകപ്പിന് മുൻപ് അജിങ്ക്യ രഹാനെ ടീമിലേക്ക് തിരിച്ചെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയയെ കീഴടക്കി ഏകദിന ലോകകപ്പിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. 

click me!