ലോകകപ്പ് ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങിലെ ആദ്യ നാല് ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നു. ഫ്രാൻസ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് എന്നിവരാണ് യോഗ്യത നേടിയത്.
ന്യൂയോർക്ക്: ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ പുരുഷ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ സെമി ഫൈനൽ മത്സരങ്ങൾ വരുന്നു. യഥാക്രമം ഫ്രാൻസ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് എന്നിങ്ങനെയാണ് നിലവിലെ ഫിഫ റാങ്കിങ്. ഇന്ന് നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ തോൽപിച്ച് അർജന്റീന സെമി പ്രവേശനം നേടിയത്‌ഡോടെയാണ് ലോകകപ്പിലെ അപൂർവമായ സെമിഫൈനലുകൾക്ക് ഫുട്‍ബോൾ ലോകം സാക്ഷിയാവാൻ പോവുന്നത്.
ഫ്രാൻസ് സ്പെയിനിനെയും, ഇംഗ്ലണ്ട് അർജന്റീനയെയുമാണ് സെമിയിൽ നേരിടുന്നത്. ഇന്ന് നടന്ന ഇംഗ്ലണ്ട്- നോർവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ജൂഡ് ബെല്ലിങ്ങ്ഹാം ആളാണ് ഇംഗ്ലണ്ടിന് വേണ്ടി ഇരട്ടഗോളുകൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപിലൂടെ നോർവേക്ക് ലീഡ് നേടാൻ സാധിച്ചെങ്കിലും മിനിട്ടുകൾക്കകം തന്നെ ജൂഡ് ബെല്ലിങ്ങ്ഹാം സമനില ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഡെക്ലൻ റൈസിനെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് പിന്നാലെ മധ്യനിരയുടെ താളം നഷ്ടമായ ഇംഗ്ലണ്ടിനെയാണ് കാണാൻ കഴിഞ്ഞത്.
പിന്നീട് ആക്രമിച്ച് കളിച്ച നോർവേക്കെതിരെ പലപ്പോഴും ഗോൾ വഴങ്ങുമെന്ന് ഘട്ടങ്ങൾ വരെ ഇംഗ്ലണ്ട് നേരിട്ടിരുന്നു. എന്നാൽ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിന്റെ കൃത്യംകായ ഇടപെടലുകൾ പല മുന്നമേറ്റങ്ങളും നിർവീര്യമാക്കി. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് ജൂഡ് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനായി വിജയഗോൾ നേടുന്നത്. ഇന്നത്തെ മത്സരത്തിലെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിൽ ആറ് ഗോളുകൾ നേട്ടം കൈവരിക്കാനും ജൂഡ് ബെല്ലിങ്‌ഹാമിനായി.
അതേസമയം പതിവുപോലെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിസ് പടയെ മെസിയും സംഘവും തോല്പിച്ചത്. മക് അലിസ്റ്ററിലൂടെ മത്സരത്തിന്റെ പത്താം മിനിറ്റിൽ ലീഡ് നേടാനായെങ്കിലും രണ്ടാം പകുതിയിൽ അവസരം മുതലെടുത്ത സ്വിറ്റ്‌സർലൻഡ് തിരിച്ചടിച്ചു. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന പ്രതീതി നിലനിൽക്കുന്ന സമയത്താണ് ഹൂലിയൻ അൽവാരസിലൂടെ അർജന്റീന തിരിച്ചുവരവ് നടത്തുന്നത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ലൗത്താരോ മാർട്ടിനസും ഗോൾ നേടിയതോടെ പൂർണമായും അർജന്റീന മത്സരം സ്വന്തമാക്കി.



