ലോര്‍‍ഡ്സ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്ത

Published : Aug 07, 2018, 03:23 PM ISTUpdated : Aug 07, 2018, 03:24 PM IST
ലോര്‍‍ഡ്സ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്ത

Synopsis

ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന് ഒരു ആശ്വാസ വാര്‍ത്ത. എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പികളിലൊരാളായ ബെന്‍ സ്റ്റോക്സ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും കളിച്ചേക്കില്ല. അടിപിടി കേസിലെ വിചാരണ നീണ്ടുപോവുമെന്നതിനാല്‍ സ്റ്റോക്സിന്  മൂന്നാം ടെസ്റ്റും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്.

ലണ്ടന്‍: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന് ഒരു ആശ്വാസ വാര്‍ത്ത. എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പികളിലൊരാളായ ബെന്‍ സ്റ്റോക്സ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും കളിച്ചേക്കില്ല. അടിപിടി കേസിലെ വിചാരണ നീണ്ടുപോവുമെന്നതിനാല്‍ സ്റ്റോക്സിന്  മൂന്നാം ടെസ്റ്റും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. വിചാരണ നടപടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ സ്റ്റോക്സിനെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.

ബ്രിസ്റ്റോള്‍ ക്രൗണ്‍ കോര്‍ട്ടിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. തിങ്കളാഴ്ച കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങിയെങ്കിലും പ്രോസിക്യൂഷന്‍ തെളിവുകള്‍ ഹാജാരാക്കുന്നതും സിസിടിവി പരിശോധനകളും പ്രാഥമിക മൊഴി രേഖപ്പെടുത്തലും മാത്രമാണ് പൂര്‍ത്തിയായത്. ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കിലും എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയത്തില്‍ ബോളുകൊണ്ട് നിര്‍ണായക സംഭാവന നല്‍കിയത് സ്റ്റോക്സായിരുന്നു.

നാലാം ദിനം വിരാട് കോലിയും ഹര്‍ദ്ദീക് പാണ്ഡ്യയും ചേര്‍ന്ന് കളി ഇംഗ്ലണ്ടില്‍  നിന്ന് തട്ടിയെടുക്കുമെന്ന ഘട്ടത്തില്‍ കോലിയെയും പാണ്ഡ്യയെയും പുറത്താക്കി സ്റ്റോക്സ് ഇംഗ്ലണ്ടിന് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. ഒമ്പതിന് ലോര്‍ഡ്സിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. 18ന് ട്രെന്‍ഡ്ബ്രിഡ്ജിലാണ് മൂന്നാം ടെസ്റ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെല്‍ബണ്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ്: ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയായി, കിരീട പോരാട്ടത്തിൽ 12 ടീമുകൾ
അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണമെന്റ്: കേരളത്തെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഹരിയാന