
സൂറിച്ച്: ഈ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ്ഘട്ടത്തില്‍ തീപ്പാറുന്ന പോരാട്ടങ്ങള്‍. ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ എന്നീ ടീമുകള്‍ക്ക് മത്സരം കടുക്കും. ബാഴ്‌സലോണ കളിക്കുന്ന ഗ്രൂപ്പ് ബി തീര്‍ത്തും മരണഗ്രൂപ്പെന്ന് പറയാം. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിന് ചെറിയ എതിരാളികളേയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടേണ്ടത്.
ഗ്രൂപ്പ് ബിയില്‍ ബാഴ്‌സലോണയ്ക്കും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോട്ടന്‍ഹാം, സീരി എയില്‍ നിന്ന് ഇന്റര്‍ മിലാന്‍, നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള പിഎസ്‌വി ഐന്തോവന് ടീമുകളെയാണ് നേരിടേണ്ടത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ലിവര്‍പൂളും മരണ ഗ്രൂപ്പിലാണ്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി, ഇറ്റാലിയന്‍ ടീമായ നാപോളി, റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ലിവര്‍പൂള്‍.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റസ്, വലന്‍സിയ, യങ് ബോയ്‌സ് എന്നിവര്‍ ചേര്‍ന്ന ഗ്രൂപ്പ് എച്ചിലും മികച്ച പോരാട്ടങ്ങള്‍ നടക്കും. ഈ ഗ്രൂപ്പില്‍ യുവന്റസും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഒരുമിച്ച് വന്നപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തന്റെ മുന്‍ ക്ലബിനെതിരേ കളിക്കേണ്ട് സാഹചര്യമൊത്തു. ഇതിനു മുന്‍പ് രണ്ടു തവണ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നേരിട്ട സമയത്ത് രണ്ടു മത്സരത്തിലും ഗോള്‍ നേടിയിരുന്നു.
ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനും ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും താരതമ്യേന എളുപ്പമുള്ള മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഉള്ളത്. അത്‌ലറ്റികോ മാഡ്രിഡും ഡോര്‍ട്മുണ്ടും മൊണാകോയും ക്ലബ് ബ്രാഗ്ഗും ഉള്‍പ്പെട്ട ഗ്രൂപ്പ് എയും ശക്തമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!