പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- മാന്‍. സിറ്റി പോരാട്ടം

By Web TeamFirst Published Dec 8, 2018, 1:25 PM IST
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി- മുന്‍ ചാംപ്യന്മാരായ ചെല്‍സിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11ന് ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി- മുന്‍ ചാംപ്യന്മാരായ ചെല്‍സിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11ന് ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം. 15 മത്സരങ്ങളില്‍ സിറ്റിക്ക് 41ഉം, ചെല്‍സിക്ക് 31ഉം പോയിന്റുണ്ട്. മാത്രമല്ല, മാഞ്ചസ്റ്റര്‍ സിറ്റി സീസണില്‍ തോല്‍വി അറിഞ്ഞിട്ടില്ല. 

സീസണില്‍ രണ്ടാമതുള്ള ലിവര്‍പൂള്‍ വൈകീട്ട് ആറിന് ബോണ്‍മൗത്തിനെ നേരിടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ഫുള്‍ഹാം, ആഴ്‌സനല്‍- ഹഡേഴ്‌സ്ഫീല്‍ഡ് മത്സരങ്ങള്‍ രാത്രി 8.30ന് തുടങ്ങും. നാളെ പുലര്‍ച്ചെ 1.15ന് ടോട്ടനം ലെസ്റ്ററിനെ നേരിടും. നിലവില്‍ ടോട്ടനം മൂന്നാമതും, ആഴ്‌സനല്‍ അഞ്ചാമതും, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എട്ടാമതുമാണ്.

click me!