ഐ ലീഗ്: ഗോകുലം കേരള എഫ്‌സി ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

Published : Dec 08, 2018, 09:24 AM IST
ഐ ലീഗ്: ഗോകുലം കേരള എഫ്‌സി ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

Synopsis

ഗോകുലം കേരള എഫ്‌സി ഇന്ന് ഈസ്റ്റ്ബംഗാളിനെ നേരിടും. ടീം വിട്ട അന്റോണിയോ ജര്‍മന്‍ ഇല്ലാതെയാണ് ഗോകുലം ഇറങ്ങുന്നത്. വൈകിട്ട് അഞ്ചിന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് കളി.

കൊല്‍ക്കത്ത: ഗോകുലം കേരള എഫ്‌സി ഇന്ന് ഈസ്റ്റ്ബംഗാളിനെ നേരിടും. ടീം വിട്ട അന്റോണിയോ ജര്‍മന്‍ ഇല്ലാതെയാണ് ഗോകുലം ഇറങ്ങുന്നത്. വൈകിട്ട് അഞ്ചിന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് കളി. 

ഐ ലീഗില്‍ ഈ സീസണില്‍ ഏറെ പ്രതീക്ഷ നല്‍കി ഗോകുലത്തിനൊപ്പം വന്ന കളിക്കാരനാണ് അന്റോണിയോ ജര്‍മന്‍.പക്ഷെ പ്രതീക്ഷക്കൊത്ത് താരത്തിന് ഉയരാനായില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം ഗോകുലവുമായുള്ള കരാറും അവസാനിപ്പിച്ചു. ഈയൊരു സാഹചര്യത്തിലാണ് ഗോകുലം കേരള, ഈസ്റ്റ് ബംഗാളിനെ നേരിടുന്നത്. ജര്‍മന് പകരക്കാരനായി സാബ ഈസ്റ്റ് ബംഗാളിനെതിരെ കളിക്കും. 

ബംഗാളില്‍ കളിച്ച് പരിചയമുള്ള താരങ്ങള്‍ ടീമിനൊപ്പമുള്ളതും ഗോകുലത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ഗോകുലം ഈസ്റ്റ് ബംഗാളിനോട് എവേ മാച്ചില്‍ തോറ്റിരുന്നു. എന്നാല്‍ ഹോം മാച്ചില്‍ ജയിക്കുകയും ചെയ്തു. നിലിവില്‍ രണ്ട് ജയം, മൂന്ന് സമനില, ഒരു തോല്‍വി എന്നിവയുമായി ഒന്‍പ് പോയിന്റുണ്ട് ഗോകുലത്തിന്. പോയിന്റ്
പട്ടികയില്‍ ആറാം സ്ഥാനത്താണ് ഗോകുലം. അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുളള ഈസ്റ്റ് ബംഗാള്‍ എട്ടാമതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; ആക്രമണനിര ശക്തമാക്കി കൊമ്പന്മാർ
മധ്യനിരയിൽ സ്പാനിഷ് കോട്ടകെട്ടാൻ ബ്ലാസ്റ്റേഴ്സ്, ഗോകുലത്തിന്റ മിഡ്‌ഫീല്‍ഡ് ജനറല്‍ മത്യാസ് ഹെർണാണ്ടസ് ഇനി മഞ്ഞപ്പടയ്ക്കൊപ്പം