
മിലാൻ: കൂട്ട ബലാത്സംഗക്കേസിൽ ബ്രസീൽ ഫുട്ബോൾ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വർഷം തടവു ശിക്ഷ. ഇറ്റാലിയൻ കോടതിയുടേതാണ് വിധി. 2013 ൽ മിലാൻ നൈറ്റ് ക്ലബിൽ അൽബേനിയൻ യുവതിയെ റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റോബിഞ്ഞോയ്ക്കൊപ്പം കൂട്ടാളികളെയും ശിക്ഷിച്ചു. ഇരയായ യുവതിക്ക് 71000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.
ഇറ്റാലിയൻ ക്ലബായ എസി മിലാനുവേണ്ടി കളിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുമൊത്ത് മദ്യപിച്ചശേഷം റോബീഞ്ഞോയും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. 2015 ൽ റോബിഞ്ഞോ എസി മിലാൻവിട്ടു. പിന്നീട് റോബിഞ്ഞോയുടെ അഭിഭാഷകനാണ് താരത്തിനായി കോടതിയിൽ ഹാജരായിരുന്നത്.
33കാരനായ റോബീഞ്ഞോ നിലവിൽ ബ്രസീൽ ക്ലബ് അത്ലറ്റികോ മിനീറോയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. കേസിൽ രണ്ടു തവണ അപ്പീൽ നൽകാൻ റോബിഞ്ഞോയ്ക്ക് അവസരമുണ്ട്. ഇതും നിരസിക്കപ്പെട്ടാല്‍ മാത്രമെ താരത്തെ വിട്ടുകിട്ടാന്‍ ഇറ്റലി ആവശ്യപ്പെടുള്ളു. എന്നാല്‍ ബ്രസീലും ഇറ്റലിയും തമ്മില്‍ കുറ്റവാളികളെ കൈമറുന്ന കരാര്‍ നിലവിലില്ല. അതുകൊണ്ടുതന്നെ അപ്പീല്‍ തള്ളിപ്പോയാല്പ്പോലും മൂന്നാമതൊരു രാജ്യത്തുവെച്ചു മാത്രമെ റോബീഞ്ഞോയെ അറസ്റ്റ് ചെയ്യാന്‍ ഇറ്റലിക്കാവുള്ളു. ബലാ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!