
റിയാദ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ ഇന്ന് സൗദി അറേബ്യയെ നേരിടും. രാത്രി 11.30ന് റിയാദിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. നെയ്‍മർ, റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ്, ഫിലിപെ കുടീഞ്ഞോ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ബ്രസീൽ നിരയിലുണ്ടാവും.
ഇരുടീമും ഇതിനുമുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നാല് കളിയിലും ബ്രസീൽ ജയിച്ചു. ഏറ്റവും ഒടുവിൽ 2002ൽ ഏറ്റുമുട്ടിയപ്പോൾ ഒറ്റഗോളിനായിരുന്നു ബ്രസീലിന്‍റെ ജയം. ടീമിലെ പുതിയ താരങ്ങള്‍ക്കുള്ള സുവര്‍ണവസരമാണ് സൗദി പരീക്ഷയെന്നാണ് പരിശീലകന്‍ ടിറ്റെയുടെ പ്രതികരണം.
ജനുവരിയില്‍ നടക്കുന്ന ഏഷ്യന്‍കപ്പിനുള്ള ഒരുക്കമാണ് സൗദിക്ക് ഈ മത്സരം. അടുത്ത ആഴ്ച്ച ഇറാഖുമായും സൗദിക്ക് മത്സരമുണ്ട്. എന്നാല്‍ ബ്രസീല്‍ പതിനാറാം തിയതി സൂപ്പര്‍ പോരില്‍ അര്‍ജന്‍റീനയെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!