
ബ്രിസ്‌ബേന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബ്രണ്ടന്‍ മക്കല്ലം ബിഗ് ബാഷ് ടി20 ലീഗില്‍ നിന്നും പാഡഴിക്കാനൊരുങ്ങുന്നു. വിരമിക്കുകയാണെന്ന് ബിഗ് ബാഷ് ടീം ബ്രിസ്‌ബേന്‍ ഹീറ്റ്സ് സഹതാരങ്ങളെ മക്കല്ലം അറിയിച്ചു. പരിശീലക കുപ്പായമണിയാനാണ് മക്കല്ലം ക്രീസ് വിടുന്നത്. എന്നാല്‍ പരിശീലക കരിയര്‍ തുടങ്ങുന്നതിന് മുന്‍പ് മറ്റ് ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്ന് മക്കല്ലം വ്യക്തമാക്കി.
ഹീറ്റ്സിനായി കളിക്കുന്നത് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നാണ് മക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ച് പറഞ്ഞത്. ബ്രിസ്‌ബേന്‍ ഹീറ്റ്സിനൊപ്പം 2011 മുതലാണ് മക്കല്ലം ബിഗ് ബാഷ് അങ്കത്തിനിറങ്ങിയത്. 34 മത്സരങ്ങളില്‍ ഒമ്പത് അര്‍ദ്ധ സെഞ്ചുറികളടക്കം 920 റണ്‍സ് നേടി. ഫെബ്രുവരി എട്ടിന് മെല്‍ബണ്‍ സ്റ്റാര്‍സിനെതിരെ നടക്കുന്ന പോരാട്ടം ബിഗ് ബാഷില്‍ മക്കല്ലത്തിന്‍റെ അവസാന മത്സരമാകാനാണ് സാധ്യത.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2016ല്‍ വിരമിച്ച ന്യൂസീലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വിവിധ ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുകയായിരുന്നു. ബിഗ് ബാഷില്‍ ഈ സീസണില്‍ ഫീല്‍ഡിംഗ് പ്രകടനം കൊണ്ട് മക്കല്ലം ഏവരെയും അമ്പരപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!