കെവിന്‍ പീറ്റേഴ്‌സനെ ഇംഗ്ലണ്ട് പരിശീലക സംഘത്തിലേക്ക് സ്വാഗതം ചെയ്ത് ബ്രെണ്ടന്‍ മക്കല്ലം

Published : Sep 15, 2026, 03:11 PM IST
Kevin Pietersen

Synopsis

ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്റെ പുതിയ മെന്ററായി കെവിന്‍ പീറ്റേഴ്‌സണ്‍ ചുമതലയേറ്റു. മുഖ്യ പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലം അദ്ദേഹത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയി, ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ലണ്ടന്‍: ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്റെ പുതിയ മെന്ററായി ചുമതലയേറ്റ കെവിന്‍ പീറ്റേഴ്‌സന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി മുഖ്യ പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലം. പുതിയ ദൗത്യത്തിനായി കഴിഞ്ഞ ആഴ്ചയാണ് പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് കോച്ചിങ് സ്റ്റാഫില്‍ ചേര്‍ന്നത്. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ ആരംഭിക്കുന്നത്. ടീമിന്റെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ മാത്രം പീറ്റേഴ്‌സണ്‍ ഒതുങ്ങിക്കൂടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മക്കല്ലം വ്യക്തമാക്കി.

കളിക്കാരനായും മുന്‍ ക്യാപ്റ്റനായും വലിയ അനുഭവസമ്പത്തുള്ള പീറ്റേഴ്‌സണ്‍, ടീമിന്റെ മൊത്തത്തിലുള്ള പ്രകടനങ്ങള്‍ നിരീക്ഷിക്കുകയും മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ചും തന്നെ വ്യക്തിപരമായി വെല്ലുവിളിക്കുകയും വേണമെന്നാണ് മക്കല്ലം ആവശ്യപ്പെടുന്നത്. കളിക്കളത്തിലെ അച്ചടക്കത്തിനും പ്രൊഫഷണല്‍ നിലവാരത്തിനും മക്കല്ലം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അടുത്തിടെ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും നൈറ്റ്ക്ലബിന് പുറത്തുണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് പേസ് ബൗളര്‍ ബ്രൈഡന്‍ കാര്‍സിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഈ കര്‍ശന നിലപാടിന്റെ ഭാഗമായാണ്.

കാര്‍സിന് തന്റെ പെരുമാറ്റം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും, അല്ലാത്തപക്ഷം കഴിവുണ്ടായിട്ടും ടീമില്‍ അവസരം നഷ്ടപ്പെടുമെന്നും മക്കല്ലം ഓര്‍മ്മിപ്പിച്ചു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തോടെ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ പരമ്പരയ്ക്ക് തുടക്കമാവുകയാണ്. ലോകകപ്പിന് മുന്നേ ടീമിനെ മികച്ച രീതിയില്‍ സജ്ജമാക്കാന്‍ പീറ്റേഴ്‌സന്റെ വരവ് സഹായിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'നഖ്‌വിയില്‍ നിന്ന് ഏഷ്യാകപ്പ് മേടിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു'; വ്യക്തത വരുത്തി ബിസിസിഐ
പാകിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ തന്ത്രം; ഏഴ് വര്‍ഷത്തിന് ശേഷം ബാബര്‍ അസം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു