കോണ്‍ഫിഡന്‍സ് അല്ല ബ്രോ അഹങ്കാരം; ആരാധകന് വിനീതിന്റെ കിടിലന്‍ മറുപടി

Published : Dec 16, 2017, 07:32 PM ISTUpdated : Oct 05, 2018, 04:12 AM IST
കോണ്‍ഫിഡന്‍സ് അല്ല ബ്രോ അഹങ്കാരം; ആരാധകന് വിനീതിന്റെ കിടിലന്‍ മറുപടി

Synopsis

ഐഎസ്എല്ലില്‍ നാല് കളികളിലും വിജയം നേടാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ് വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് സി കെ വിനീതും കൂട്ടരും കഴിഞ്ഞ ദിവസം നാലാം സീസണില്ലെ ആദ്യ വിജയം സ്വന്തമാക്കുന്നത്. ആരാധകരെ കുറച്ചൊന്നുമല്ല ഈ വിജയം ആവേശത്തിലാക്കിയത്. വിനീതിന്റെ ഏക ഗോള്‍ മികവിലാണ് ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ ആരാധകര്‍ വാനോളമുയര്‍ത്തുകയായിരുന്നു താരത്തെ. 

ആരാധകരുടെ വാക്കുകള്‍ക്കും ആവേശത്തിനും വിലമതിയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സ് താരത്തിന് എന്നാല്‍ ഒരു ആരാധകന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കാതിരിക്കാനായില്ല. കളിക്ക് മുമ്പ് വിനീത് ട്വീറ്റ് ചെയ്ത ഫോട്ടോയ്ക്ക് മറുപടിയുമായെത്തിയ ആരാധകനാണ് താരം ചുട്ടമറുപടി നല്‍കിയത്. 

" ലാസ്റ്റ് കളിവരെ ഇങ്ങിനെ ട്വീറ്റണം ബ്രോ.. ഭയങ്കര കോണ്‍ഫിഡന്‍സ് തന്നെ" എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്...

"ഇതിന് കോണ്‍ഫിഡന്‍സ് അല്ല ബ്രോ, അഹങ്കാരം. നിന്നെ പോലെ അല്ലാത്ത ലക്ഷങ്ങള്‍ കൂടെ ഉണ്ടെന്നുള്ള അഹങ്കാരം" എന്നായിരുന്നു വിനീതിന്റെ കിടിലന്‍ മറുപടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അരങ്ങേറ്റക്കാര്‍ വീഴ്ത്തിയത് എട്ട് വിക്കറ്റ്! രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി, ഹൈദരാബദിന്റെ ജയം 57 റണ്‍സിന്
സഞ്ജുവിനൊപ്പം സൂര്യവന്‍ഷി ഓപ്പണ്‍ ചെയ്യട്ടെ; അഭിഷേക് ശര്‍മയ്‌ക്കെതിരെ കടുത്ത വിമര്‍ശനം