ക്ലബ് ലോകകപ്പ് ഫുട്ബോൾ; കിരീടം നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ്

Published : Dec 16, 2017, 07:31 PM ISTUpdated : Oct 04, 2018, 07:26 PM IST
ക്ലബ് ലോകകപ്പ് ഫുട്ബോൾ; കിരീടം നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ്

Synopsis

അബുദാബി: ക്ലബ് ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഇന്ന്. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ബ്രസീലിയൻ ക്ലബ് ഗ്രെമിയോയെ നേരിടും. അബുദാബിയിൽ രാത്രി പത്തരയ്ക്കാണ് കലാശപ്പോരാട്ടം. റയൽ സെമിയിൽ അൽ ജസീറയെയും ഗ്രെമിയോ പച്ചുക്കയെയുമാണ് തോൽപിച്ചത്. ഇന്ന് ജയിച്ചാൽ റയൽ മൂന്ന് കിരീടം നേടിയ ബാഴ്സലോണയുടെ നേട്ടത്തിനൊപ്പമെത്തും. 

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരെത് ബെയ്ൽ, കരീം ബൻസേമ തുടങ്ങിയവർ അണിനിരക്കുന്ന റയൽ കിരീടം നേടുമെന്നാണ് കരുതപ്പെടുന്നത്. ക്ലബ് ലോകകപ്പിൽ ആരും കിരീടം നിലനിർത്തിയിട്ടില്ല. അതിനാല്‍ റയല്‍ മാഡ്രി‍ഡ് കിരീടം നേടിയാല്‍ അത് ഫുട്ബോളില്‍ പുതു ചരിത്രമാകും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അരങ്ങേറ്റക്കാര്‍ വീഴ്ത്തിയത് എട്ട് വിക്കറ്റ്! രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി, ഹൈദരാബദിന്റെ ജയം 57 റണ്‍സിന്
സഞ്ജുവിനൊപ്പം സൂര്യവന്‍ഷി ഓപ്പണ്‍ ചെയ്യട്ടെ; അഭിഷേക് ശര്‍മയ്‌ക്കെതിരെ കടുത്ത വിമര്‍ശനം