
ഷിംല: ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണായക രഞ്ജി ട്രോഫിയില്‍ കേരള ഓപ്പണ്‍ പി. രാഹുലിന് സെഞ്ചുറി. എങ്കിലും ഹിമാചലിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 297ന് എതിരെ കേരളം ഇപ്പോഴും 78 റണ്‍സ് പിറകിലാണ്. രാഹുലിനൊപ്പം (103) സഞ്ജു സാംസണാ (32)ണ് ക്രീസില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ എം.ഡി നിധീഷിന്റെ ആറ് വിക്കറ്റ് പ്രകടനാണ് ഹിമാചലിനെ 300ല്‍ താഴെ നിര്‍ത്തിയത്.
179 പന്തില്‍ നിന്നായിരുന്നു രാഹുലിന്റെ സെഞ്ചുറി. ഇതുവരെ 13 ഫോറും ഒരു സിക്‌സും താരം കണ്ടെത്തി. വി.എ ജഗദീഷ് (5), സിജോമോന്‍ ജോസഫ് (16), മുഹമ്മദ് അസറുദ്ദീന്‍ (40), സച്ചിന്‍ ബേബി (3), വിഷ്ണു വനോദ് (1) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സഞ്ജു സാംസണ്‍ ഇതുവരെ ഒരു സിക്‌സും രണ്ട് ഫോറും നേടി. നേരത്തെ, അങ്കിത് കള്‍സിയുടെ (101) സെഞ്ചുറി ഹിമാചലിന്റെ ഇന്നിങ്സില്‍ നിര്‍ണായകമായി. ഋഷ് ധവാന്‍ (58) റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
രഞ്ജി സീസണില്‍ കേരളത്തിന്റെ അവസാന മത്സരമാണിത്. ഈ മത്സരം വലിയ മാര്‍ജിനില്‍ വിജയിച്ചെങ്കില്‍ മാത്രമേ കേരളത്തില്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ സാധിക്കൂ. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ടതാണ് കേരളത്തിന്റെ സാധ്യതകള്‍ മങ്ങിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!