
നേപ്പിയര്‍: സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകള്‍ ആതിഥേയരെ 192 പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 33 ഓവറില്‍ മത്സരം വരുതിയിലാക്കി. മന്ഥാനയ്ക്ക് പുറമെ ജമീമ റോഡ്രിഗസ് 81 റണ്‍സുമായി പുറത്താവാതെ നിന്നു.
104 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് മന്ഥാനയുടെ ഇന്നിങ്‌സ്. ഏകദിന കരിയറില്‍ 22കാരിയുടെ നാലാം സെഞ്ചുറിയാണിത്. എന്നാല്‍ വിജയത്തിന് മൂന്ന് റണ്‍ അകലെ താരം പുറത്തായി. ഒമ്പത് ഫോറ് ഉള്‍പ്പെടുന്നതായിരുന്നു ജമീയുടെ ഇന്നിങ്‌സ്.
നേരത്തെ എക്ത ബിഷ്ടിന്റേയും പൂനം യാദവിന്റേയും മൂന്ന് വിക്കറ്റ് പ്രകടനമാണ് കിവീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 36 റണ്‍സ് നേടിയ സൂസി ബേറ്റ്‌സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സാറ്റര്‍ത്‌വെയ്റ്റ് (31), സോഫി ഡിവൈന്‍ (28), അമേലിയ കേര്‍ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!