
ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിന് ആദ്യ തോല്‍വി. യുവന്‍റസിന്‍റെ മൈതാനത്ത് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയക്കൊടി പാറിച്ചു. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 65-ാം മിനുറ്റില്‍ ബെനൂച്ചിയുടെ ലോംഗ് പാസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വണ്ടര്‍ വോളിയില്‍ യുവന്‍റസ് മുന്നിലെത്തിയിരുന്നു.
എന്നാല്‍ അവസാന നിമിഷം പിറന്ന രണ്ട് ഗോളില്‍ യുവന്‍റസിനെ സ്വന്തം മൈതാനത്ത് യുണൈറ്റഡ് മറിച്ചിടുകയായിരുന്നു. മനോഹരമായ ഫ്രീ കിക്കില്‍നിന്ന് 86-ാം മിനുറ്റില്‍ സ്‌പാനിഷ് താരം മാറ്റ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. മൂന്നു മിനുറ്റുകളുടെ ഇടവേളയില്‍ യുവന്‍റസ് പ്രതിരോധതാരം അലക്‌സ് സാന്‍റോയുടെ പിഴവില്‍ നിന്നുള്ള സെല്‍ഫ് ഗോളില്‍ യുണൈറ്റഡ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. ആഷ്‌ലിയുടെ ഫ്രീകിക്കാണ് ഗോളിലേക്ക് വഴിതുറന്നത്.
സീസണിലെ ആദ്യ പരാജയം നേരിട്ടെങ്കിലും ഒമ്പത് പോയിന്‍റുള്ള യുവന്‍റസ് തന്നെയാണ് ഗ്രൂപ്പി എച്ചില്‍ ഒന്നാമത്. എന്നാല്‍ ജയത്തോടെ ഏഴു പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്കുയരാന്‍ യുണൈറ്റഡിനായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!