ആരാകും റയല്‍ പരിശീലകന്‍; അഭ്യൂഹങ്ങള്‍ തീരുന്നില്ല, പുതിയ പേര് പുറത്ത്!

By Web TeamFirst Published Nov 7, 2018, 7:46 PM IST
Highlights

റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തേക്ക് മൊണാക്കോ മുന്‍ കോച്ച് ലിയൊനാര്‍ഡോ ജാര്‍ഡിമിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ചില പേരുകളും ഫുട്ബോള്‍ ലോകത്ത് പറഞ്ഞുകേള്‍ക്കുന്നുണ്ട്...
 

മാഡ്രിഡ്: സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തേക്ക് മൊണാക്കോ മുന്‍ കോച്ച് ലിയൊനാര്‍ഡോ ജാര്‍ഡിമിനെ പരിഗണിക്കുന്നതായി സൂചന. നാല്‍പ്പത്തിനാലുകാരനായ ജാര്‍ഡിം 2016- 17 സീസണില്‍ മൊണാക്കോയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയിരുന്നു. എന്നാല്‍ ഈ സീസണിലെ മോശം തുടക്കം കാരണം ജാര്‍ഡിമിന് പരിശീലകസ്ഥാനം നഷ്ടമായിരുന്നു.

എൽക്ലാസ്സിക്കോയിലെ കനത്ത തോൽവിക്ക് പിന്നാലെ യൂലന്‍ ലൊപ്പറ്റേഗ്യുയിയെ പുറത്താക്കിയതിന് ശേഷം താല്‍ക്കാലിക കോച്ച് സാന്‍റിയാഗോ സൊളാരിക്ക് കീഴിലാണ് റയൽ കളിക്കുന്നത്. ചെൽസി മുന്‍ കോച്ച് അന്‍റോണിയോ കോന്‍റെ, ബെൽജിയം പരിശീലകന്‍ റൊബര്‍ട്ടോ മാര്‍ട്ടിനെസ്, ടോട്ടനം മാനേജര്‍ മൗറീസിയോ പൊച്ചെറ്റിനോ എന്നിവരുടെ പേരുകളും റയൽ പരിഗണിക്കുന്നുണ്ട്. സ്പാനിഷ് ലീഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 

click me!