ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് സെമിഫൈനല്‍ ആദ്യ പാദത്തിൽ ചെൽസി-ആഴ്സനല്‍ പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ചെൽസി മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു പക്ഷത്തിനും ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. രണ്ടാം പാദ സെമി ഈ മാസം 25ന് ആഴ്സനല്‍ മൈതാനത്ത് നടക്കും. കഴിഞ്ഞ ദിവസത്തെ ആദ്യ സെമിയിൽ ബ്രിസ്റ്റോളിനെ മാഞ്ചസ്റ്റര്‍ സിറ്റി തോൽപ്പിച്ചിരുന്നു.