പ്രോ വോളിയിലും കിരീടം; ഇന്ത്യന്‍ കായിക ലീഗുകളില്‍ ചെന്നൈ മാസ് ഡാ!

Published : Feb 23, 2019, 08:51 AM ISTUpdated : Feb 23, 2019, 08:53 AM IST
പ്രോ വോളിയിലും കിരീടം; ഇന്ത്യന്‍ കായിക ലീഗുകളില്‍ ചെന്നൈ മാസ് ഡാ!

Synopsis

ഇന്ത്യന്‍ കായിക രംഗത്ത് തിളങ്ങി ചെന്നൈ പട്ടണം. ഇന്ത്യയിലെ പ്രമുഖ കായിക ലീഗുകളിലെല്ലാം ചാമ്പ്യൻമാർ ഇപ്പോൾ ചെന്നൈയിൽ നിന്നുള്ള ടീമുകളാണ്.   

ചെന്നൈ: പ്രോ വോളിബോൾ കിരീടനേട്ടത്തോടെ ചെന്നൈ മറ്റൊരു അപൂർവ നേട്ടം കൂടി സ്വന്തമാക്കി. ഇന്ത്യയിലെ പ്രമുഖ കായിക ലീഗുകളിലെല്ലാം ചാമ്പ്യൻമാർ ഇപ്പോൾ ചെന്നൈയിൽ നിന്നുള്ള ടീമുകളാണ്. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സും ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിയുമാണ് നിലവിലെ ചാമ്പ്യൻമാ‍ർ. 

ഇതിന് പിന്നാലെയാണ് പ്രഥമ പ്രോ വോളിബോൾ ലീഗിലും ചെന്നൈയിൽ നിന്നുള്ള സ്‌പാർട്ടൻസ് കിരീടം നേടിയിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു നഗരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. നിലവിൽ ഐ ലീഗിലും മുന്നിലുള്ളത് ചെന്നൈ സിറ്റിയാണ്. 

പ്രഥമ പ്രോ വോളിബോൾ ലീഗില്‍ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുളള സെറ്റുകൾക്ക് തകർത്താണ് ചെന്നൈ കിരീടം നേടിയത്. സ്കോർ 15-11, 15-12, 16-14. വിദേശ താരങ്ങളായ റൂഡി വെർഹോഫ്, റസ്‍ലാൻ സോറോകിൻസ് എന്നിവര്‍ക്കൊപ്പം മലയാളി താരങ്ങളായ കപിൽദേവ്, അഖിൻ ജാസ്, വിബിൻ എം ജോർജ് എന്നിവരുടെ മികവും ചെന്നൈയുടെ കിരീടനേട്ടത്തിൽ നിർണായകമായി.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്