
ചെന്നൈ: പ്രോ വോളിബോൾ ലീഗിലെ ആദ്യ ചാമ്പ്യൻമാരെ ഇന്നറിയാം. കാലിക്കറ്റ് ഹീറോസ് ഫൈനലിൽ ചെന്നൈ സ്‌പാർട്ടൻസിനെ നേരിടും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. സെമിഫൈനലിൽ കാലിക്കറ്റ് ഹീറോസ്, യു മുംബ വോളിയെയും ചെന്നൈ സ്പാർട്ടൻസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെയുമാണ് തോൽപിച്ചത്.
ഒറ്റ കളിയിലും തോൽക്കാതെയാണ് കാലിക്കറ്റ് ഫൈനലിൽ എത്തിയത്. നായകന്‍ ജെറോം വിനീത്, അറ്റാക്കർ അജിത് ലാൽ, പോൾ ലോട്ട്മാൻ തുടങ്ങിയവരുടെ കരുത്തിലാണ് കാലിക്കറ്റിന്‍റെ മുന്നേറ്റം. മലയാളി താരങ്ങളായ കപിൽ ദേവ്, അഖിൻ ജാസ്, വിബിൻ എം ജോർജ് എന്നിവർ ചെന്നൈയ്ക്കായി ഇറങ്ങും. കാലിക്കറ്റ് പ്രാഥമിക റൗണ്ടിൽ ചെന്നൈയെ തോൽപിച്ചിരുന്നു.