ചെന്നൈ സൂപ്പര്‍ കിങ്‌സിന് 180 റണ്‍സ് വിജയലക്ഷ്യം

web desk |  
Published : May 13, 2018, 05:50 PM ISTUpdated : Jun 29, 2018, 04:09 PM IST
ചെന്നൈ സൂപ്പര്‍ കിങ്‌സിന് 180 റണ്‍സ് വിജയലക്ഷ്യം

Synopsis

സീസണില്‍ കിവീസ് ക്യാപ്റ്റന്റെ ഏഴാം അര്‍ധ സെഞ്ച്വറിയാണിത്. 

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 180 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. ചെന്നൈയുടെ ഹോം  ഗ്രൗണ്ടായ പൂനെയില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. 

അലക്‌സ് ഹെയ്ല്‍സ് (ഒമ്പത് പന്തില്‍ രണ്ട്) തുടക്കത്തില്‍ പുറത്തായെങ്കിലും ശിഖര്‍ ധവാന്‍ (49 പന്തില്‍ 79), കെയ്ന്‍ വില്യംസണ്‍ (39 പന്തില്‍ 51)ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. മൂന്ന് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വില്യംസണിന്റെ ഇന്നിങ്‌സ്. സീസണില്‍ കിവീസ് ക്യാപ്റ്റന്റെ ഏഴാം അര്‍ധ സെഞ്ച്വറിയാണിത്. 

എന്നാല്‍ അടുത്തടുത്ത ഇരുവരും പുറത്തായത് ഹൈദരാബാദിന്റെ ഒഴുക്കിനെ  ബാധിച്ചു. പിന്നീട് ദീപക് ഹൂഡ (11 പന്തില്‍ 21)യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മനീഷ് പാണ്ഡെ (5) നിരാശപ്പെടുത്തി. ചെന്നൈയ്ക്ക് വേണ്ടി ഷാര്‍ദുല്‍ ഠാകൂര്‍ രണ്ട് വിക്കറ്റ് നേടി. ദീപക് ചാഹര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരിച്ചെത്തിയ രോഹിത്തിനൊപ്പം റിക്കൽട്ടനും ചേര്‍ന്ന് വെടിക്കെട്ട്, ലക്നൗവിനെ തകർത്ത് പ്ലേ ഓഫ് പോരാട്ടം കൈവിടാതെ മുംബൈ ഇന്ത്യൻസ്
രോഹിത് മടങ്ങിയെത്തി, മുംബൈ ഉയിര്‍ത്തെഴുന്നേറ്റു; വാംഖഡെയില്‍ റണ്‍മല കടന്ന് മുംബൈ ഇന്ത്യന്‍സ്