ചെന്നൈയ്ക്ക് ടോസ്; ഡെല്‍ഹി ആദ്യം ബാറ്റ് ചെയ്യും

web desk |  
Published : May 18, 2018, 07:40 PM ISTUpdated : Jun 29, 2018, 04:02 PM IST
ചെന്നൈയ്ക്ക് ടോസ്; ഡെല്‍ഹി ആദ്യം ബാറ്റ് ചെയ്യും

Synopsis

ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗൡങ് തെരഞ്ഞെടുത്തു. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം.

ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ഇംഗ്ലീഷ് ബൗളര്‍ ഡേവിഡ് വില്ലിക്ക് പകരം ദക്ഷിണാഫ്രിക്കന്‍ യുവതാരം ലുങ്കി എന്‍ഗിഡി ടീമില്‍ ഇടം നേടി. ഡെല്‍ഹി നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട് ജേസണ്‍ റോയ്ക്ക് പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ഡാലയ്ക്ക പകരം ആവേശ് ഖാനും ടീമിലെത്തി.

സീസണില്‍ ഇരുവരും തമ്മില്‍ നടന്ന ആദ്യമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചിരുന്നു. ഷെയ്ന്‍ വാട്‌സന്റേയും എം.എസ് ധോണിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് ചെന്നൈക്ക് ജയമൊരുക്കിയത്. ഇരുവരും തമ്മില്‍ 17 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ചെന്നൈക്കായിരുന്നു വിജയം. ഡല്‍ഹിയുടെ പോക്കറ്റില്‍ അഞ്ച് വിജയം മാത്രം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സീസണ്‍ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്; എല്ലാ മേഖലകളിലും ചെന്നൈ കേമന്മാരെന്ന് ഹാര്‍ദിക് പാണ്ഡ്യ
കൊല്‍ക്കത്ത ഹൈദരാബാദിനെതിരെ, ഗുജറാത്തിന് പഞ്ചാബ് കിംഗ്‌സിന്റെ വെല്ലുവിളി; ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍