ഇങ്ങനെയടിച്ചാല്‍ ബോള് കാണാതാവില്ലേ... ബേസിലിനെ ഗാലറി കടത്തി ഡിവില്ലിയേഴ്സ്- വീഡിയോ

Web Desk |  
Published : May 18, 2018, 06:57 PM ISTUpdated : Jun 29, 2018, 04:28 PM IST
ഇങ്ങനെയടിച്ചാല്‍ ബോള് കാണാതാവില്ലേ... ബേസിലിനെ ഗാലറി കടത്തി ഡിവില്ലിയേഴ്സ്- വീഡിയോ

Synopsis

ഇങ്ങനെയടിച്ചാല്‍ ബോള്‍ കാണാതാവില്ലേ... ബേസിലിനെ ഗാലറി കടത്തി ഡിവില്ലിയേഴ്സ്

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സിന്‍റെ നിര്‍ണായകമായ മത്സരം. പുറത്തുപോണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടേണ്ട മത്സരം. അതായിരുന്നു ഇന്നലെ ബെംഗളൂരുവില്‍ ഹൈദരാബാദിനെതിരായ മത്സരം. കോലിയും ഡിവില്ലിയേസും അടക്കമുള്ള താരപ്പൊലിമയിലും തോല്‍വികള്‍ നിത്യകഥയായതാണ് ഹൈദരാബാദുമായുള്ള മത്സരത്തെ നിര്‍ണായകമാക്കിയത്. പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ബാംഗ്ലൂരിന് ജയം അനിവാര്യമായിരുന്നു. പാര്‍ഥിവ് പട്ടേലും കോലിയും മടങ്ങിയെങ്കിലും ഡിവില്ലിയേഴ്സിന്റെയും മൊയീന്‍ അലിയുടെയും പ്രകടനം ആര്‍സിബിയെ കരകയറ്റുകയായിരുന്നു.

എന്നാല്‍ മലയാളി താരം ബേസില്‍ തമ്പിയെ ഡിവില്ലിയേഴ്സ് പ്രഹരിച്ചതാണ് മറ്റൊരു വിശേഷം. മിഡില്‍ സ്റ്റംപിന് നേരെ വന്ന പന്ത് ഓഫ് സൈഡിലേക്ക് കയറി നിന്ന് ഡിവില്ലിയേഴ്സ് അടിച്ചുകയറ്റിയത്. ഏറ്റവും ഉയര്‍ന്ന ഗാലറി റൂഫിന് മുകളിലൂടെ പുറത്തേക്ക്. ഡിവില്ലിയേഴ്സിന്‍റെ  തീപാറുന്ന പ്രകടനത്തില്‍ പലപ്പോഴും കോലി അന്തം വിട്ട് നില്‍ക്കുന്നത് കാണാമായിരുന്നു.  സംഭവത്തില്‍ ബേസില് തമ്പിയെ ട്രോളി ആര്‍സിബി ആരാധകര്‍ രംഗത്തെത്തി. ഇങ്ങനെ അടിച്ചാല്‍ ബോള് കാണാതാവില്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഹാര്‍ദിക് പാണ്ഡ്യ ഒറ്റപ്പെട്ടു'; മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെതിരെ വിമര്‍ശനവുമായി മുന്‍ താരം
ഒന്നും കഴിഞ്ഞിട്ടില്ല, മുംബൈ ഇന്ത്യന്‍സ് ഇനിയും പ്ലേ ഓഫ് സാധ്യതകള്‍; അവസാന നാലിലെത്താന്‍ ഈ വഴികള്‍