
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. ആദ്യ പകുതിയില്‍ തന്നെ ഗോള്‍മഴ കണ്ട് മത്സരത്തില്‍ മൂന്നിനെതിരേ നാല്് ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ആദ്യ പകുതിയില്‍ തന്നെ ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടിയിരുന്നു. രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചത്. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ബാര്‍ത്തൊളോമ്യൂ ഒഗ്ബഷെ ഹാട്രിക് നേടി. ഐഎസ്എല്‍ പുതിയ സീസണില്‍ ആദ്യ ഹാട്രിക്കായിരുന്നിത്. റൗളിന്‍ ബോര്‍ജസിന്റെ വകയായിരുന്നു ഒരു ഗോള്‍. ആതിഥേയര്‍ക്ക് വേണ്ട് തോയ് സിങ് രണ്ട് ഗോള്‍ നേടി. ഒന്ന് റൗളിന്റെ സെല്‍ഫ് ഗോളായിരുന്നു.
ആദ്യ 15 മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് രണ്ട് ഗോളിന് പിന്നില്‍ പോയി. സന്ദര്‍ശകര്‍ ഗോള്‍ വാങ്ങിക്കൂട്ടുമെന്ന് തന്നെ കരുതി. ബോര്‍ജസിന്റെ സെല്‍ഫ് ഗോളും തോയ് സിങ്ങിന്റെ ആദ്യ ഗോളുമാണ് ടീമിനെ പിന്നിലേക്ക് നയിച്ചത്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിക്കുന്നതാണ് കണ്ടത്. ഓഗ്ബഷെ 29ആം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി. ഇതിനിടെ തോയ് സിംഗ് വീണ്ടും ചെന്നൈയിനായി വല കുലുക്കി. സ്‌കോര്‍ 3-1.
എന്നാല്‍ നാല് മിനിറ്റുകള്‍ക്കിടെ രണ്ട് ഗോള്‍ തിരിച്ചടിച്ച് നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി. 37, 39 മിനിറ്റുകളിലായിരുന്നു ഒഗബഷെയുടെ ഗോള്‍. ഐ എസ് എല്‍ ചരിത്രത്തിലെ വേഗതയേറിയ രണ്ടാമത്തെ ഹാട്രിക്കും. രണ്ടാം പകുതിയില്‍ ഇരുവരും ഗോള്‍ വീഴാതെ നോക്കി. എന്നാല്‍ തന്റെ പിഴവില്‍ വീണ സെല്‍ഫ് ഗോളിന് ബോര്‍ജസ് പ്രായശ്ചിത്തം ചെയ്തു. രണ്ടാം പകുതി ആരംഭിച്ച ഉടനെ 54ാം മിനിറ്റിലായിരുന്നു ബോര്‍ജസിന്റെ ഗോള്‍. ഇതോടെ നോര്‍ത്ത് ഈസ്റ്റ് മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി ഒന്നാമതെത്തി. മൂന്നിലും തോറ്റ ചെന്നൈ അവസാന സ്ഥാനത്താണ്.